ഗവ. യു. പി .എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/ഞാൻ നോവൽ കൊറോണ
ഞാൻ നോവൽ കൊറോണ
ഹലോ കൂട്ടുകാരെ ഞാൻ കൊറോണ വൈറസ്. ഇപ്പോൾ ഞാൻ പുതിയ പേര് സ്വീകരിച്ചു നോവൽ കൊറോണ. എന്നു വച്ചാൽ പുതിയത്. 1960ൽ ആണ് എന്നെ നിങ്ങൾ ആദ്യമായി തിരിച്ചറിഞ്ഞത്. പന്തിന്റെ പുറത്ത് മുള്ളുകൾ തറഞ്ഞിരിക്കുന്നത് പോലുള്ള ആകൃതിയുള്ളത് കൊണ്ടാണ് എനിക്ക് സുന്ദരമായ പേര് കിട്ടിയത്. സത്യത്തിൽ ഞാൻ ഒരു സൂനോട്ടിക് വൈറസ് ആണ് കേട്ടോ. എന്നുപറഞ്ഞാൽ ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ കഴിയുന്ന എന്നർത്ഥം. രണ്ടായിരത്തി രണ്ടിൽ ചൈനയിൽ തുടക്കമിട്ട സാർസ് രോഗം അതിലൂടെയാണ് ഞാൻ മനുഷ്യരെ കൊന്നു തുടങ്ങിയത്. 2012-ൽ സൗദി അറേബ്യയിൽ ഉണ്ടായ മെർസ് എന്റെ രണ്ടാമത്തെ ആക്രമണമാണ് ഇത്തവണ ഞാൻ ചൈനയിലെ വുഹാനിൽ ആക്രമിക്കാനെത്തിയപ്പോൾ എന്റെ ജനിതക രൂപവും ഒന്നുമാറ്റി. അവിടുത്തെ മത്സ്യ മാർക്കറ്റിൽ നിന്നായിരുന്നു 2019ന്റെ അവസാനത്തിൽ ഞാൻ ആക്രമിച്ചു തുടങ്ങിയത്.നിങ്ങളുടെ കൊച്ചു കേരളത്തിലും ആദ്യമായി ഞാൻ എത്തി. അതും ഒരു തൃശ്ശൂർകാരൻ വഴി. പക്ഷേ നിങ്ങൾ എനിക്കെതിരെയെടുത്ത ശക്തമായ മുൻകരുതൽ കാരണം പ്രതീക്ഷിച്ചത്രയും പേരെ ആക്രമിക്കാൻ കഴിഞ്ഞില്ല.ലോകത്തിലെ സാമ്പത്തിക രാജ്യമായ അമേരിക്കയെ പോലും എന്റെ കൂട്ടുകാർ തകർത്തു തരിപ്പണമാക്കി. നിങ്ങളുടെ മുമ്പിൽ ഞാൻ തോറ്റുപോയി. നിങ്ങളുടെ ആരോഗ്യപ്രവർത്തകരുടെയും പോലീസ് സേനയുടെയും പ്രവർത്തനങ്ങളെ ഞാൻ ആദരിക്കുന്നു. ഏതു പ്രവർത്തനങ്ങളിലും ഒരുമിച്ചു നിൽക്കുന്ന നിങ്ങളെല്ലാവരും ചേർന്ന് എന്നെ തോൽപ്പിച്ചു കളഞ്ഞു. കുറച്ചു ബോധം ഇല്ലാത്തവർ ഉണ്ടായിരുന്നത് കാരണം നിങ്ങളെ ഒന്ന് പേടിപ്പിക്കാൻ പറ്റി.പക്ഷേ ഇപ്പോൾ എനിക്കാണ് പേടി പനി, ജലദോഷം, ചുമ തൊണ്ടവേദന, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾ ഉണ്ടായാൽ അത് ഈ ഞാൻ കാരണമാണ്.... ഹാ.. ഹാ.. ഹാ.. എന്നിട്ടും യാതൊരു. മൈന്റും ഇല്ലെങ്കിൽ ന്യുമോണിയയിലേക്ക് കടക്കും... പിന്നെ മരണം അപ്പോൾ ശരി... ഞാൻ കൈകൾ സോപ്പിട്ടു കഴുകാത്തവർ ആരെങ്കിലും ഉണ്ടോ എന്ന് നോക്കട്ടെ.സ്നേഹപൂർവ്വം കൊറോണ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ