ഗവ. യു. പി. എസ് വിളപ്പിൽശാല/പ്രവർത്തനങ്ങൾ/2023-2024/വായന ദിനം

വായന ദിനം

2023 - വായന ദിനം ആഘോഷ പരിപാടികൾ ജൂൺ 19-ന് രാവിലെ സ്പെഷ്യൽ അസംബ്ലിയിൽ ബഹു.ഹെഡ് മാസ്റ്റർ ശ്രീ അജിത്ത്കുമാർ നിർവഹിച്ചു. അസംബ്ലിയിൽ PN പണിക്കർ അനുസ്മരണം , വായനദിന ക്വിസ്, വായനയുടെ പ്രാധാന്യം , മഹത് വചനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിക്കുകയും വായന ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. 'സ്കൂൾ ലൈബറിക്ക് ഒരു പുസ്തകം' എന്ന

പരിപാടിയുടെ ഭാഗമായി 7Aയിലെ കുട്ടികൾ പുസ്തകം സംഭാവന ചെയ്തു.

എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബറികൾ സജ്ജീകരിക്കുകയും കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വായനദിനത്തിൽ 11.30 ന് നടന്ന സമൂഹ വായനയിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കാളികളായി. പ്രസംഗ മത്സരം, ക്വിസ്, ആസ്വാദനക്കുറിപ്പ്, പോസ്റ്റർ, ചുമർ പത്രികാ നിർമാണം എന്നീ മത്സരങ്ങൾ നടത്തുകയും ചുമർ പത്രികാ പ്രദർശനം നടത്തുകയും എല്ലാ കുട്ടികൾക്കും അത് കാണുവാൻ അവസരം നൽകുകയും ചെയ്തു. എല്ലാ മത്സരങ്ങളിലും വിജയികളായവർക്ക് അസംബ്ലിയിൽ വച്ച് സമ്മാനം വിതരണം ചെയ്തു.

സ്കൂൾ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയനവർഷാവസാനം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് വായനക്കുറിപ്പുകൾ തയ്യാറാക്കുന്ന കുട്ടികളെ മികച്ച വായനക്കാരനായി പ്രഖ്യാപിക്കുമെന്ന് തീരുമാനിച്ചു

വിളപ്പിൽശാല യുവജന സമാജം ഗ്രന്ഥശാലയുമായി ചേർന്ന് ജൂൺ 22 ന് പുസ്തക പ്രദർശനം നടത്തി