ഗവ. യു. പി. എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/'''പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും'''

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമാക്കുന്ന അവസ്ഥയാണ് ശുചിത്വം. നമുക്കുചുറ്റും നോക്കിയാൽ തന്നെ മനസിലാകും മരങ്ങൾ മുറിച്ചും കുന്നുകൾ ഇടിച്ചും ജലസ്രോതസുകളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതുവഴി പരിസ്ഥിതി മലിനമാകുന്നു. ഇതിന്റെ ഫലമായി പല പകർച്ചാവ്യാധികളും ഉണ്ടാകുന്നു. ആവർത്തിച്ചു വരുന്ന പകർച്ചാവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്കു കിട്ടുന്ന പ്രതിഫലമാണെന്നു നാം തിരിച്ചറിയുന്നില്ല. മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമനഗര വ്യത്യാസമില്ലാതെ നമ്െ െനോക്കി പല്ലിളിക്കുന്നു. മാലിന്യങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ അധികൃതർ നട്ടം തിരിയുന്നു. മാലിന്യത്തിന്റെ പേരിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷങ്ങൾ ഉടലെടുക്കുന്നു. ശുചിത്വമില്ലായ്മയും ആരോഗ്യപ്രശ്നങ്ങളും രോഗങ്ങൾ വ്യാപകമാക്കുന്നു. രോഗികളുടെ സമൂഹം സാമൂഹ്യബാധ്യതയായി മാറുന്നു. ജലജന്യ രോഗങ്ങൾ ആവർത്തിക്കപ്പെടുന്നു. കൊതുക്, എലി, കീടങ്ങൾ എന്നിവ പെരുകുന്നു. അവ പരത്തുന്ന രോഗങ്ങളും പെരുകുന്നു. മലിനജലവും മലിനമായ വായുവും ജീവിതം ദുസ്സഹമാക്കുന്നു. വൈകല്യമുള്ള കുഞ്ഞുങ്ങൾ ജനിക്കാനിടയാകുന്നു. നമുക്ക് പ്രതിരോധശേഷിയുണ്ടെങ്കിൽ നമുക്ക് രോഗങ്ങളെ പെട്ടെന്ന് ചെറുത്തുതോൽപ്പിക്കാൻ സാധിക്കുന്നു. അതിനാൽ നാം ഓരോരുത്തരും വ്യക്തിശുചിത്വം പാലിക്കേണ്ടതും മറ്റുള്ളവരെ ബോധവൽക്കരിക്കേണ്ടതുമാണ്.


ആദിത്യ
3 B ഗവണ്മെന്റ്. യു. പി. എസ്., വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം