ഗവ. യു. പി. എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/'''ഞാൻ അറിയുന്ന കൊറോണക്കാലം'''

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ അറിയുന്ന കൊറോണക്കാലം

അപ്രതീക്ഷിതമായി ചൈനയിൽ പൊട്ടിപ്പുറപ്പെട്ടതാണ് നോവൽ കൊറോണ വൈറസ് ഡിസീസ് അഥവാ കോവിഡ് 19 ചൈനയിലെ വുഹാൻ നഗരത്തിൽ ആയിരുന്നു വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. ലക്ഷക്കണക്കിനുപേർ രോഗബാധിതരാവുകയും, ആയിരക്കണക്കിന് ആളുകൾ മരണപ്പെടുകയും ചെയ്തു. പിന്നീട് യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും, അമേരിക്കയിലും വ്യാപകമായി പടർന്നു പിടിച്ചു. ലോകത്താകമാനം പടർന്നുപിടിച്ച ഈ വൈറസ് ബാധിച്ച് പതിനായിരകണക്കിന് പേർ മരിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലും കോവിഡ് 19 ബാധിച്ച് ആയിരക്കണക്കിന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ചത് കേരളത്തിലായിരുന്നു. രാജ്യത്ത് ഗുരുതരമായി രോഗബാധിതരുടെ എണ്ണം തുടരെ തുടരെ വർദ്ധിക്കുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്തപ്പോഴും കേരളം പ്രതിരോധിച്ചു മുന്നിൽ തന്നെ നിന്നു. എങ്കിലും നമ്മുടെ അയൽസംസ്ഥാനങ്ങളിൽ കോവിഡ് 19 ഭയാനകമാം വിധം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പൊതുജനസമ്പർക്കത്തിലൂടെയാണ് ഈ രോഗം പടരുന്നത്. പൊതുജനസമ്പർക്കം ഒഴിവാക്കുന്നതിനായി പ്രധാനമന്ത്രി രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു. ഈ വൈറസ് ബാധ രാജ്യത്തെ എല്ലാ തൊഴിലാളികളുടെയും കച്ചവടത്തെ ബാധിച്ചു. അവരുടെ കച്ചവടം ഒന്നും നടക്കുന്നില്ല. എന്നാലും കടകൾ രാവിലെ 11 മണിമുതൽ വൈകീട്ട് 5 മണി വരെ തുറന്നിടുന്നുണ്ട്. കൃഷിക്കാരുടെ വിളകൾ എല്ലാം നശിച്ചു പോയി. അവർക്ക് തീരാത്ത സങ്കടമാണിപ്പോൾ ഈ കൊച്ചു കേരളത്തിൽ അനേകം അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ട്. അവരും ഇപ്പോൾ ജോലിയൊന്നുമില്ലാതെയിരിക്കുകയാണ്. പക്ഷേ അവർക്ക് സർക്കാർ സഹായം ചെയ്യുന്നുണ്ട്. കുട്ടികൾക്ക് ഈ കാലം വളരെ വിഷമം നിറഞ്ഞതായിരിക്കും. കാരണം സ്കൂളുകളെല്ലാം അടച്ചുപൂട്ടി. പരീക്ഷയൊന്നുമില്ല. വിനോദയാത്രയൊന്നുമില്ലായിരുന്നു. യാത്രകളില്ല, ഉത്സവങ്ങളില്ല, സിനിമയില്ല, എല്ലാവരും വീടുകളിൽ തന്നെയാണ് ഇപ്പോൾ. വിരസതയായിരിക്കും എല്ലാവർക്കും. പണ്ടേ വിരസത മാറ്റാൻ ഒരുപാട് വഴികളുണ്ട് നമ്മുടെ മുന്നിൽ. സമൂഹ മാധ്യമങ്ങളിൽ ഓൺലൈനായി പഠിക്കാനുള്ള അവസരവുമുണ്ട്. കുട്ടികൾ പുതിയ കാര്യങ്ങൾ പഠിക്കാനും ശ്രമിക്കുന്നുണ്ട്. ഞാൻ ഈ സമയം ടിവി കാണുകയും, കഥകൾ വായിക്കുകയും, അമ്മയെ വീട്ടു ജോലികളിൽ സഹായിക്കുകയും ചെയ്യും. ഓൺലൈനായി ഇംഗ്ലീഷ് ഭാഷ പഠിക്കാനും ആഗ്രഹമുണ്ട്. ഇപ്പോൾ ഒരു ട്രെയിൻ പോലും ഓടുന്നില്ല. പക്ഷേ ട്രെയിനുകൾ ആശുപത്രിയാക്കാൻ നടപടികളുമുണ്ട്. എന്തിരുന്നാലും ലോകത്തെ പിടിച്ചു കുലുക്കിയ പ്ലേഗ്, കോളറ തുടങ്ങിയ മഹാമാരികൾ കഴിഞ്ഞാൽ അടുത്തത് കോവിഡ് 19 തന്നെയായിരിക്കും. ഈ വൈറസ് ചരിത്രത്തിൽ ഇടം നേടും എന്നതിൽ സംശയമില്ല. ഇതിനെ തുരത്താൻ, ആരും പുറത്തിറങ്ങാതിരിക്കുക, പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കുക, രോഗമുള്ളവരോട് അധികം ഇടപഴകാതിരിക്കുക. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ ആശുപത്രിയിൽ പോകുക. ആശുപത്രിയിൽ പോകുമ്പോൾ മാസ്ക് ധരിക്കുക. സർക്കാരിന്റെയും, ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കുക. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആഹാരങ്ങൾ കൂടുതലായി കഴിക്കുക. സോപ്പും, വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക. അതല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക. പ്രതിരോധം തന്നെ അതിജീവനം.

അശ്വിൻ എസ്.
7 B ഗവണ്മെന്റ്. യു. പി. എസ്., വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ