ഗവ. യു. പി. എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/'''കൊറോണ തകർത്ത പ്രവാസി ജീവിതം'''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ തകർത്ത പ്രവാസി ജീവിതം

ഒരുതരം വൈറസാണ് കൊറോണ. മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന വില്ലൻ. കോവിഡ്-19 എന്നാണ് രോഗത്തെ വിളിക്കുന്നത്. ചൈനയിലെ വുഹാനിലാണ് തുടക്കം. കൊറോണ എന്നത് ലാറ്റിൻ വാക്കാണ്. കിരീടം എന്നാണ് അർത്ഥം. നാല് മാസം കൊണ്ട് അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും എത്തിക്കഴിഞ്ഞു.

എല്ലാവരുടേയും സ്വപ്നങ്ങളും പ്രതീക്ഷകളും തകർത്തടിച്ചുകൊണ്ടാണ് കൊറോണയുടെ വരവ്. ഇതുവരെ ഒരു രാജ്യങ്ങളും ഈ വൈറസിനെ കീഴ്പ്പെടുത്തിയിട്ടില്ല. ഓരോ ദിവസവും ആയിരക്കണക്കിന് മനുഷ്യർ മരിച്ചുവീഴുന്നു. ഏറെപേരുടെ സ്വപ്നവും സ്വർഗ്ഗതുല്യമായ രാജ്യങ്ങളായ അമേരിക്ക, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ താമസിക്കണമെന്നാണ്. എന്നാൽ ഇപ്പോൾ ഇവിടെയെല്ലാം കൊറോണ എന്ന വൈറസ് മരണതാണ്ഡവമാടുകയാണ്.

ലോകത്തിന്റെ സമ്പദ്ഘടനയെ താറുമാറാക്കിയ കൊറോണ ഇനി എത്രപേരുടെ ജീവനുകൾ എടുക്കുമെന്നറിയില്ല. കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിർത്തുന്ന പ്രവാസികളുടെ ജീവിതത്തെത്തന്നെ കൊറോണ മാറ്റിമറിച്ചു. അതിൽ ഒരു കുടുംബമാണ് എന്റേതും. എന്റെ അച്ഛൻ അടങ്ങുന്ന പ്രവാസികളുടെ ദുരിതജീവിതത്തിന്റെ നേർക്കാഴ്ചയാണ് എന്റെ ജീവിതം.

ദിവസവും നേരിട്ടും അല്ലാതെയും ഇത് നമ്മൾ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു. ഉറ്റവരും ബന്ധുക്കളുമില്ലാതെ ഏകാകിയായി ജീവിക്കുന്ന പ്രവാസിയുടെ സ്വപ്നത്തേയും അവരിൽ പ്രതീക്ഷവച്ച് ജീവിക്കുന്ന കുടുംബത്തിന്റേയും സ്വപ്നത്തെയുമാണ് ഈ വൈറസ് തകർത്തുകൊണ്ടിരിക്കുന്നത്. ശരിക്കുമുള്ള ചികിത്സയോ പരിചരങ്ങളോ ലഭിക്കാതെ അന്യനാട്ടിൽ ഓരോ പ്രവാസികളും കഷ്ടപ്പെടുന്നു. തന്റെ സ്വന്തം നാട്ടിൽ വരാനുള്ള അവസരം പോലും അവർക്ക് നഷ്ടമായിരിക്കുന്നു. ചെറിയ കുടുസ്സുമുറികളിൽ അനേകം ആൾക്കാർ ഒരു സ്വാതന്ത്ര്യവും ഇല്ലാതെ തിങ്ങിനിറഞ്ഞു ജീവിക്കുന്നു. മതിയായ ഭക്ഷണംപോലും ഇവർക്ക് ലഭിക്കുന്നില്ല. നമ്മുടെ കേരളത്തിലെ അതിഥിതൊഴിലാളികൾക്ക് ലഭിക്കുന്ന പരിഗണനയുടെ പത്തിലൊന്ന്പോലും അവർക്ക് ലഭിക്കുന്നില്ല. എത്രയും വേഗത്തിൽ കൊറോണ എന്ന മഹാമാരിയെ പിടിച്ചു കെട്ടാൻ ലോകത്തിന്റെ ആരോഗ്യവകുപ്പിന് കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് എന്റെ ജീവിതനേർക്കാഴ്ച ഇവിടെ അവസാനിപ്പിക്കുന്നു.


നിഖിൽ എസ്.
7 ഗവണ്മെന്റ്. യു. പി. എസ്., വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം