ഗവ. യു. പി. എസ് പൂവച്ചൽ/പ്രവർത്തനങ്ങൾ/2025-26
ബഷീർ ദിനം

07/07/2025 തിങ്കളാഴ്ച്ച രാവിലെ 9.30 ന് സ്കൂൾ അസംബ്ലി യിൽ ബഷീർ ദിനം വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി. ബഹുമാനപ്പെട്ട ഹെഡ്‌മിസ്ട്രസ്സ് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പരിപാടികൾ ആരംഭിച്ചു. ബഷീറിന്റെ കൃതികളിലെ കഥാപാത്രങ്ങളെ വേദിയിൽ പുനസൃഷ്ടിക്കുകയും അദ്ദേഹത്തിന്റെ പൂവമ്പഴം എന്ന കൃതിയിലെ ചെറിയ ഒരു ഭാഗം സ്കിറ്റ് രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു കൂടാതെ കഥകളുടെ സുൽത്താനായ ബഷീറിനെയും കുട്ടികളിലൂടെ പുനർസൃഷ്ടിക്കാൻ കഴിഞ്ഞു.
ബഷീറിന്റെ ജീവചരിത്രകുറിപ്പ് അവതരണവും "ന്റു ഉപ്പുപ്പാക്കൊരാനയൊണ്ടർന്ന് " എന്ന കഥയുടെ വായനക്കുറിപ്പും വേദിയിൽ അവതരിപ്പിച്ചു. ശേഷം ബഷീർ ദിന ക്വിസ്, ഡോക്യൂമെന്ററി അവതരണം എന്നിവ ഉണ്ടായിരുന്നു.
ലഹരി വിരുദ്ധ ദിനം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26ന് ആചരിച്ചുവരുന്നു അന്നേദിവസം നമ്മുടെ സ്കൂളിൽ സ്പെഷ്യൽ അസംബ്ലിയും റാലിയും നടത്തുകയുണ്ടായി.ആറാം ക്ലാസിലെ ഐശ്വര്യ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു എല്ലാ കുട്ടികളും അത് ഏറ്റുചൊല്ലി.നമ്മുടെ സ്കൂളിലെ പ്രഥമ അധ്യാപിക ശ്രീമതി മഞ്ജു ടീച്ചർ ലഹരിവിരുദ്ധ സന്ദേശവും നൽകുകയുണ്ടായി വിനീത ടീച്ചറിന്റെ നേതൃത്വത്തിൽ സൂമ്പ പരിശീലനവും നൽകി ലഹരിവിരുദ്ധ ക്യാമ്പയിന്റെ തൽസമയ സംപ്രേഷണം എല്ലാ കുട്ടികൾക്കും ദൃശ്യമാക്കി കൊടുത്തു. ലഹരി വിരുദ്ധ ക്ലബ്ബിൻറെ ഉദ്ഘാടനം ശ്രീമതി മഞ്ജു ടീച്ചർ നിർവഹിക്കുകയുണ്ടായി ലഹരിയുടെ ദോഷവശങ്ങളെ കുറിച്ച് വ്യക്തമാക്കിക്കൊടുത്തു പഠനം ആണ് ലഹരി എന്ന് ഊന്നി പറഞ്ഞു ലഹരി വിമുക്ത സമൂഹം വാർത്തെടുക്കണമെന്നും ടീച്ചർ സൂചിപ്പിക്കുകയുണ്ടായി. ഓ ആർ സി ട്രെയിനർ ഗായത്രി ദേവി ടീച്ചർ എഡ്യു തിയേറ്ററിൽ വച്ച് ലഹരി വിരുദ്ധ ക്ലാസ് കുട്ടികൾക്കായി എടുക്കുകയുണ്ടായി. ലഹരി എന്ന മഹാവിപത്തിന്റെ ദോഷങ്ങളെ കുറിച്ച് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ രീതിയിൽ ക്ലാസ്സെടുത്തു ഈ ക്ലാസ്സ് കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു.
ഉണർവ്വ് 2025
ഉണർവ് പദ്ധതിയുടെ ഭാഗമായി ജൂലൈ മൂന്നിന് ശ്രീ ബാദുഷ എസ് എച്ച് ഒ കാട്ടാക്കട ലഹരി ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. യുപി വിഭാഗം വിദ്യാർത്ഥികൾ പങ്കെടുത്തു.
ചാന്ദ്രദിനം
2024 25 അധ്യായന വർഷത്തിലെ ചാന്ദ്രദിനം 21 /7/ 2025 തിങ്കളാഴ്ച വിപുലമായ രീതിയിൽ ആചരിക്കുകയുണ്ടായി. ഒന്നു മുതൽ ഏഴ് വരെയുള്ള വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് ബഹുമാനപ്പെട്ട ഹെഡ്‌മിസ്ട്രസ്സ് സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു. അതോടൊപ്പം ചാന്ദ്രദിനത്തെ കുറിച്ചുള്ള ലഘു വിവരണവും പ്രസംഗവും അവതരിപ്പിച്ചു റോക്കറ്റ്, ബഹിരാകാശവുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയചാർട്ട് തുടങ്ങിയവയുടെ പ്രദർശനവും നടത്തുകയുണ്ടായി. എൽപി യുപി വിഭാഗങ്ങളിലുള്ള കുട്ടികൾക്കുള്ള റോക്കറ്റ് നിർമ്മാണ മത്സരവും നടത്തി ഉച്ചയ്ക്ക് 12. 45 ന് ചാന്ദ്രദിന ക്വിസ് മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി വിജയികളെ തിരഞ്ഞെടുത്തു. ചന്ദ്രനിൽ നീലാംസ്ട്രോങ്ങ് ഇറങ്ങുന്ന സുവർണ്ണ നിമിഷവും ചന്ദ്രനിലെ വിശേഷങ്ങളും അടങ്ങിയ വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി വളരെ നല്ല രീതിയിൽ ചാന്ദ്രദിനം ആചരിച്ചു.
പ്രേംചന്ദ് ജയന്തി
വിശ്വജ്യോതി ഹിന്ദി ക്ലബ് ജൂലൈ 31 ന്പ്രേംചന്ദ് ജയന്തി സംഘടിപ്പിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരം കയ്യെഴുത്ത് മത്സരം എന്നിവ നടത്തി.
ഓ ആർ സി
20025 26 വർഷത്തെ ഒ ആർ സി പരിപാടികൾ ജൂൺ 26 തുടക്കമിട്ടു ശ്രീമതി ഗായത്രി ORC ട്രെയിനർ ഡ്രഗ് അബ്യൂസ് എന്ന വിഷയത്തെക്കുറിച്ച് ഒരു മണി മുതൽ രണ്ടേകാൽ വരെ ക്ലാസ് എടുക്കുകയുണ്ടായി .1.8.20025 ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ റെസ്പോൺസിബിൾ പാരൻ്റിങ് എന്ന വിഷയത്തെക്കുറിച്ച് ട്രെയിനർ യാസ്‌മിൻ അസീസ് ക്ലാസ് എടുക്കുകയുണ്ടായി. രക്ഷകർത്താക്കൾ ക്ലാസ്സുകളെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു 125 ഓളം രക്ഷകർത്താക്കൾ പങ്കെടുത്തു 12.8. 20025 നു സ്കൂകൂൾ കൗൺസിലർ ബിൻസി വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് സംഘടിപ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷം
2025- 26 ലെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ സമുചിതമായി ആഘോഷിച്ചു.

ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷം ഓണപ്പൂക്കളം, ഓണസദ്യ, വടംവലി, പുലികളി, ഉറിയടി തുടങ്ങിയ കലാ പരിപാടികളിലൂടെ വിപുലമായി ആഘോഷിച്ചു.


സബ് ജില്ലാ തല സ്പോർട്സ്
സബ് ജില്ലാ തല സ്പോർട്സ് മത്സരങ്ങളിൽ ഈ സ്കൂളിൽ നിന്നും വിവിധ ഇനങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുക്കുകയുണ്ടായി. മുഹമ്മദ് യൂസഫ് standing broad jump ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഫൈനൽ മത്സരങ്ങളിൽ പത്തോളം കുട്ടികൾ യോഗ്യത നേടി മികവ് തെളിയിച്ചു.

ഗാന്ധി ദർശൻ ക്ലബ്ബ്
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. October 2 ന് ഗാന്ധി പ്രതിമയിൽ ഹാരം ചാർത്തൽ, പുഷ്പാർച്ചന,സർവ്വ മത പ്രാർത്ഥന, ഗാനാഞ്ജലി, ഗാന്ധി ജയന്തി ദിന സന്ദേശം എന്നിവ സംഘടിപ്പിച്ചു. പ്രസംഗ മത്സരം, ഗാന്ധി ഗാനാലാപനം, ഗാന്ധി ക്വിസ് എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ ഗാന്ധിഭവനിൽ വച്ച് സംഘടിപ്പിച്ച ജില്ലാ തല ഗാന്ധി കലോത്സവത്തിൽ പങ്കെടുപ്പിച്ചു. ഗാന്ധി ജയന്തി ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂളും പരിസരവും വൃത്തിയാക്കുകയും, ലോഷൻ നിർമിക്കുകയും ചെയ്തു.

ഉപജില്ല..ഐടി മേള 2025 -26
2025 -26 ഉപജില്ല ഐടി ശാസ്ത്രമേളയിൽ 6 സി യിലെ റൈഹാന ഫാത്തിമ മലയാളം ടൈപ്പിംഗ് ഒന്നാം സ്ഥാനവും 6 സി യിലെ അൻഹ ഫാത്തിമ ഡിജിറ്റൽ പെയിന്റിംഗ് രണ്ടാം സ്ഥാനവും, 6 ബി യിലെ മുഹമ്മദ് ഇഷാൻ ഐടി ക്വിസ് രണ്ടാം സ്ഥാനവും നേടി കാട്ടാക്കട ഉപജില്ലയിലെ ഐടി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് ഗവൺമെന്റ് യു.പി.എസ് പൂവച്ചൽ




ഉപജില്ലാ പ്രവർത്തിപരിചയമേള 2025-26
കാട്ടാക്കട ഉപജില്ല പ്രവർത്തിപരിചയമേള 2025-26 ഇലക്ട്രിക് വയറിങ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി സെയ്ദ് അക്ബർ (5B)

വർണ്ണ കൂടാരം



ശിശുദിനാഘോഷം
ശിശുദിനത്തോടനുബന്ധിച്ച് 2025നവംബർ 14 ന് ശിശുദിന റാലി, നെഹ്റു തൊപ്പി നിർമ്മാണം, ശിശുദിന ഗാനാലാപനം എന്നിവ സംഘടിപ്പിചു.

കലോത്സവം തരംഗം 2K25
ഗവൺമെന്റ് യുപിഎസ് പൂവച്ചൽ സ്കൂളിന്റെ കലോത്സവം തരംഗം 2k25 7/10/25 തീയതിയിൽ നടന്നു.കുട്ടികളുടെ കലാപരിപാടികൾ മികവുറ്റ രീതിയിൽ അരങ്ങേറി.

സബ്ജില്ലാ കലോത്സവം
മത്സരത്തിൽ വിജയികളായ കുട്ടികൾ നാലു മുതൽ ഏഴ് വരെ നടന്ന സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുത്തു. പങ്കെടുത്ത ഭൂരിഭാഗം മത്സരങ്ങൾക്കും എ ഗ്രേഡ് ഓടുകൂടി വിജയം കൈവരിച്ചു. അറബിക്കലോത്സവത്തിന് LP, UP ഓവറോൾ ഒന്നാം സ്ഥാനവും, യുപി വിഭാഗം ജനറൽ അഞ്ചാം സ്ഥാനവും സംസ്കൃതം കലോത്സവത്തിന് 71 പോയിന്റ് ഓടുകൂടി മികച്ച വിജയവും കരസ്ഥമാക്കാൻ കഴിഞ്ഞു.


അറബിക് കലോത്സവം
2025 - 26 സബ്ജില്ലാതലം അറബിക് കലോത്സവത്തിൽ എൽ.പി, യു.പി വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കവിയരങ്ങ്
പ്രശസ്ത കവിയായ ശ്രീ.ഭുവനേന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ കവിയരങ്ങ് നടത്തി. കുട്ടികളുടെ ഭാവന വളർത്താനും ഒരു വിഷയത്തിൽ എങ്ങനെ കവിത രചിക്കാം എന്നതിനെക്കുറിച്ചും ആഴത്തിൽ ചർച്ചയും നടന്നു.

ക്രിസ്മസ് ആഘോഷം

നിയമസഭാ പുസ്തകമേള 2025 -26
നിയമസഭാ പുസ്തകമേളയിൽ ജി യുപിഎസ് പൂവച്ചലിലെ കുട്ടികൾ...
