ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ശുചിത്വം കുട്ടികളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വശീലം കുട്ടികളിൽ

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണിത്. ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്നുവരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യങ്ങളുണ്ട്. നാം അറിഞ്ഞും അറിയാതെയും മാലിന്യങ്ങൾ ശരീരത്തിലെത്തുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്നു. ഇതിൽ നിന്നും മോചനമുണ്ടാകാണമെങ്കിൽ നാം ശുചിത്വം ജീവിതത്തിന്റെയൊരു ഭാഗമാക്കി മാറ്റിയെ തീരു. അതുകൊണ്ടു തന്നെ നമുക്ക് നല്ല വ്യക്തിത്വമുള്ളവരായി മാറാം.

അസ്നാ നവാസ്
2 B ഗവ. യു. പി. എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം