ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത

നാമെല്ലാവരും പ്രകൃതിയെ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. കാരണം ലോകം ഈ കാലഘട്ടത്തിൽ പുത്തൻ വിഭവങ്ങൾ തേടാതെ പ്രകൃതിയിലേക്ക് മടങ്ങുകയാണ്. തൊടിയിലെ ചക്കയും പപ്പായയും ചീരയും ഒക്കെ നാം തിരിച്ചറിയുന്നു. Covid 19എന്ന വൈറസ് വേണ്ടിവന്നു പ്രകൃതിയെ മനസ്സിലാക്കാൻ. പ്രകൃതി ഉണ്ടെങ്കിലേ ജീവനും ജീവിതവും ഉള്ളൂ. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടും ഭാവി തലമുറയ്ക്ക് വേണ്ടി കരുതിവെച്ചു കൊണ്ടും പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്തിയാൽ മാത്രമേ ഒരു വികസനം സാധ്യമാകൂ. പരിസ്ഥിതിയെ കൂടി കണക്കിലെടുത്തു കൊണ്ടുള്ള ഒരു ജീവിത രീതി നാം തുടർന്നാൽ മാത്രമേ ഭാവിയിൽ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയൂ . നമ്മുടെ ചില ശീലങ്ങൾ മാറ്റാൻ ശ്രമിച്ചാൽ വലിയ ഗുണമുണ്ട്. പുറത്ത് സാധനം വാങ്ങാൻ ഇറങ്ങുമ്പോൾ ഒരു തുണിസഞ്ചി കരുതിയാൽ നന്നായിരിക്കും. ഇതിൽ നിന്നും ധാരാളം പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കാം. യാത്ര ചെയ്യുവാൻ പൊതുഗതാഗതം ഉപയോഗിച്ചാൽ ഒരു പരിധിവരെ പ്രകൃതിയെ സംരക്ഷിക്കാം. ചെറിയദൂരം ആണെങ്കിൽ സൈക്കിൾ ശീലമാക്കുക. വീടിനുചുറ്റും ചെടികൾ നട്ടു പിടിപ്പിച്ചാൽ പച്ചപ്പ്നിലനിർത്താം. വീട്ടിൽ ഒരു കമ്പോസ്റ്റ് കുഴി ഉണ്ടാക്കണം, ഓരോ പിറന്നാളിനും ഓരോ ചെടി നടാം. നാം നട്ടുവളർത്തുന്ന മരം ഭാവി തലമുറയ്ക്ക് പ്രതീക്ഷകൾ നൽകുന്നു. "വൃക്ഷങ്ങൾക്ക് ചുറ്റും നൂറുകണക്കിന് ജീവജാലങ്ങൾ ജീവിക്കുന്നുണ്ടെന്ന് നാം എപ്പോഴും ഓർമ്മിക്കുക. "

ഹിസാന ജന്നത്ത്
5 C ഗവ. യു. പി.എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം