ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും മനുഷ്യനും

നമ്മുടെ പരിസ്ഥിതിയിൽ നിന്നും നമുക്ക് ഒരുപാടുകാര്യങ്ങൾ പഠിക്കാനും അറിയാനും പ്രവൃത്തിക്കാനുമുണ്ട്. അത് നമ്മൾ മനുഷ്യർ ശ്രദ്ധിക്കാതെ അറിഞ്ഞും അറിയാതെയും പരിസ്ഥിതിയെ ചൂഷണം ചെയ്യുകയാണ്. പരിസ്ഥിതി മനുഷ്യരുടെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും ഭൗതിക ചുറ്റുപാടുകളാണ്.ഇപ്പോൾ മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്ത് പുരോഗതി നേടുന്നു. കാടുകൾ വെട്ടി തെളിക്കുന്നു ,ജലാശയങ്ങളിൽ നിന്നും മണൽ ഊറ്റുന്നു ഇവ പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥക്കു കാരണമാകുന്നു. കിണറുകൾ വറ്റി വരളുന്നു, ജലാശയങ്ങൾ വറ്റുന്നു, പ്രകൃതിയുടെ പച്ചപ്പ് നഷ്ടപ്പെടുന്നു, കാലാവസ്ഥാ മാറ്റം സംഭവിക്കുന്നു. പ്ലാസ്റ്റിക് വലിച്ചെറിയുന്നതും കത്തിക്കുന്നതും ഹരിതമനോഹരമായ നമ്മുടെ പ്രകൃതിയെയും വരും തലമുറയേയും ബാധിക്കുന്നു. ഇതുമൂലം നമ്മുടെ പ്രകൃതി മരുഭൂമിയാകാൻ കാരണമാകുന്നു. ഇത് വരും തലമുറയോട് മനുഷ്യർ ചെയ്യുന്ന അനീതിയാണ്. അന്തരീക്ഷ മലിനീകരണം അനുദിനം വർധിച്ചു വരികയാണ്. ഇതിനു കാരണം വർധിച്ചു വരുന്ന വാഹനങ്ങളുടെയും ഫാക്ടറികളുടെയും വിഷവാതകങ്ങൾ ആണ്. ഇവ മനുഷ്യർക്കും ജീവജാലങ്ങൾക്കും ഹാനികരം തന്നെയാണ്.പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ ജലക്ഷാമവും വരൾച്ചയും ഭക്ഷ്യക്ഷാമവും ഉണ്ടാകും. ഭൂമിയിൽ മനുഷ്യരുടെ സന്തുലിതാവസ്ഥയെ തന്നെ ബാധിക്കും. അതിനാൽ നമുക്ക് ഒന്ന് ചേർന്ന് പ്രകൃതിയിൽ മരങ്ങളും ചെടികളും വച്ചുപിടിപ്പിച്ചും കുന്നുകളും മലകളും ഇടിച്ചു നിരത്താതെയും നെൽവയലുകൾ മണ്ണിട്ട് നികത്താതെയും പ്ലാസ്റ്റിക്ക് ഉപയോഗം കുറച്ച് ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിയാതെയും നമ്മുടെ പ്രകൃതിയിലെ പച്ചപ്പ് നിലനിർത്തി സംരക്ഷിക്കാം.

നിത്ര എസ് ജെ
7 B ഗവ. യു. പി. എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം