ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ചങ്ങാതിയിലൂടെ നേർവഴിയിലേയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ചങ്ങാതിയിലൂടെ നേർവഴിയിലേയ്ക്ക്......

ഒരിടത്ത് രാമുവുും കോമുവുും എന്ന രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. രാമു മഹാ ധനികനായിരുന്നു. എന്നാൽ കോമു ആകട്ടെ പാവപ്പെട്ടവനും മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ളവനുമായിരുന്നു. ഇവർ രണ്ടുപേരുും അടുത്തടുത്ത വീടുകളിൽ ആണ് താമസിച്ചിരുന്നത്. രാമു വീട്ടിലുണ്ടാക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ വീടിനുചുറ്റും വലിെച്ചറിയുകയും വൃത്തിഹീനമായ പരിസരത്തിൽ തന്നെക്കാൾ വലിയവൻ ആരു മില്ല എന്ന അഹങ്കാരത്തോടെ ജീവിച്ചിരുന്നു. എന്നാൽ കോമു ആകട്ടെ വീട്ടിൽ വരുന്ന ഭക്ഷണാവശി ഷ്ടങ്ങൾ വീട്ടുവളപ്പിൽ തന്നെ കുഴിയെടുത്ത് സംസ്ക്കരിക്കുകയും ചെയ്കിരുന്നു. വൃത്തിഹീനമായ ജീവിതശൈലിയിലൂടെയുും മായം കലർന്ന ഹോട്ടൽആഹാരങ്ങൾ കഴിച്ചുും രാമുവിന് പെട്ടെന്ന് തന്നെ തന്റെ ആരോഗ്യം നഷ്ടപ്പെടുകയും ചെയ്തു. ഇതു കണ്ട കോമു രാമുവിനോട് ആരോഗ്യ പരിപാലനത്തെക്കുറിച്ച് പറഞ്ഞു കൊടുത്തു.

  1. നല്ല ആരോഗ്യം നല്ല വ്യക്തിത്വത്തിന്റെ ലക്ഷണമാണ്.
  2. രാവിലെയുള്ള വ്യായാമം ആരോഗ്യത്തിന് നല്ലതാണ്.
  3. വ്യക്തിശുചിത്വം കൊണ്ട് നല്ല ആരോഗ്യംസമ്പാദിക്കുക

കോമുവിന്റെ ഉപദേശത്താൽ കാര്യങ്ങൾ മനസ്സിലാക്കി അവർ ധാരാളം വർഷം സുഹൃത്തുക്കളായി നല്ല ആരോഗ്യത്തോടെ ജീവിച്ചു.

വൈഗ അഖിലേഷ്
3 A ഗവ. യു. പി. എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ