ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19

കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേര് കൊറോണ വൈറസ് ഡിസീസ് 2019 (കോവിഡ് 19). കൊറോണ എന്ന് പേരുള്ള നഗരം അമേരിക്കയിലെ കാലിഫോർണിയയിൽ ആണ്. കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം കിരീടം എന്നാണ്. കോവിഡ് 19 ആദ്യമായി ലോകത്തിൽ റിപ്പോർട്ട് ചെയ്ത നഗരം ചൈനയിലെ വുഹാൻ ആണ്. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കൊറോണ ബാധിക്കുന്നത് ശ്വാസകോശത്തെ ആണ്. 2020 ജനുവരി 30 മുതൽ ലോകാരോഗ്യസംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറസ് വ്യാപനം തടയാനായി കേരള ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിൻ break the chain ആരംഭിച്ചു. കോവിഡ് വൈറസ് മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മറ്റു രോഗങ്ങൾ മെർസ്, സാർസ് എന്നിവയാണ്. കോവിഡ് വൈറസിനെതിരെ പരീക്ഷണ ഘട്ടത്തിലുള്ള വാക്സിൻ ആണ് MRNA - 1273. ഇന്ത്യയിൽ ആദ്യമായി കോവിഡ് മരണം കർണാടകയിലെ കലബുറഗിയിലാണ്.

കൊറോണ അകറ്റുവാൻ ആയി
സാമൂഹിക അകലം പാലിക്കുക, മുഖംമൂടി ധരിക്കുക, കൈകൾ 30 സെക്കൻഡ് കഴുകുക, വീട്ടിൽ ഇരിക്കുക എന്നിവ ചെയ്യാം. ഈ അവസരത്തിൽ നമുക്ക് കുടുംബ ബന്ധങ്ങളുടെ ഊഷ്മളത നുകരാം...
പോൾ ഷാരോൺ
4 A ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം