ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/കൊറോണ*

Schoolwiki സംരംഭത്തിൽ നിന്ന്
**കൊറോണ**


പിറന്നവൾ പീതാംഗനകളുടെ നാട്ടിൽ
വളർന്നവൾ.. വൈരിയായ്
കവർന്നവൾ കരുണയേതുമില്ലാതെ
കുരുന്നുകൾ.. കുഞ്ഞു പൂമൊട്ടുകൾ
നിനയ്ക്കാതെ തെല്ലുമിട നൽകാതെ
കൊഴിഞ്ഞു പോയ് ബാല്യങ്ങൾ
കൗമാരങ്ങൾ... യൗവനങ്ങൾ
വയോജന സഞ്ചയങ്ങളവനി യിൽ
മകുടമതി മോഹനരൂപാംഗ
ഭംഗിയാലവൾകടന്നു വന്നൂ
കനിവേതുമില്ലാതെ കാ പാലിക
കവർന്നു കമനീയ ജീവിതങ്ങൾ
കടക്കൂ പുറത്ത് ,,കൽപിച്ചു കൈരളി
കവരുവാനനുവാദമില്ല നിനക്ക്
കരുണ വറ്റാത്ത കേദാരനാടാം
കാഞ്ചന കോമള കേരള ഭൂവിതിൽ

സുദീപ് എസ് ബ്രൈറ്റ്
6 B ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത