ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/8. സ്പെഷ്യൽ യൂണിഫോം വിതരണോദ്ഘാടനം
വിദ്യാലയത്തിൽ രക്ഷാകർത്താക്കളുടെ സഹകരണത്തോടെ ഈ വർഷം നടപ്പിലാക്കിയ സ്പെഷ്യൽ യൂണിഫോമിന്റെ ഉദ്ഘാടനം ജൂലൈ 24ാം തീയതി സ്കൂൾ ആഡിറ്റോറിയത്തിൽ ക്രമീകരിച്ചു. പി ടി എ പ്രസിഡന്റ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ കാട്ടാക്കട എം എൽ എ അഡ്വ. ഐ ബി സതീഷ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സന്ദേശത്തിൽ വിദ്യാലയത്തിൽ സൗജന്യ കളരിപ്പയറ്റ് , യോഗ എന്നിവ ആരംഭിക്കുന്നതായി എം എൽ എ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റോ വർഗീസ് , വാർഡ് മെംബർ ഇന്ദുലേഖ , ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ ബീനാകുമാരി , എസ് എം സി ചെയർമാൻ ബിജു എന്നിവർ അശംസകൾ അറിയിച്ചു.