ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/അഡ്മിഷൻ
വിദ്യാലയത്തിൽ 2024-25 അക്കാദമിക വർഷത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി നിരവധി മുന്നൊരുക്കങ്ങൾ വിദ്യാലയം നടപ്പിലാക്കി .
1. ഗൃഹസന്ദർശനം
വിദ്യാലയത്തിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ ഭവനങ്ങളും പുതുതായി വിദ്യാലയത്തിലെത്താൻ സാധ്യതയുള്ളവരുടെ ഭവനങ്ങളും രക്ഷാകർത്താക്കളുടെയും അധ്യാപരുടെയും നേതൃത്വത്തിൽ സന്ദർശിച്ചു.
2. പഠനോത്സവം
വിദ്യാലയ മികവുകൾ പൊതു സമൂഹത്തിലെത്തിക്കുന്നതിന്റെ ഭാഗമായി മണ്ണടിക്കോണം ജംഗ്ഷനിൽ പഠനോത്സവവം സംഘടിപ്പിച്ചു. ഏകദേശം മൂന്നു മണിക്കൂർ നീണ്ടു നിന്ന മികവവതരണത്തിൽ വിവിധ വിഷയങ്ങളിലെ മികവുകൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
3. ഫോൺകോൾ
സമീപ പ്രദേശങ്ങളിലെ എൽ പി സ്കൂളുകളിൽ നിന്നും പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികളുടെ ലിസ്റ്റെടുത്ത് അധ്യാപകർക്കു തിരിച്ചു നൽകി. അധ്യാപകർ അവർക്കു ലഭിച്ച വിദ്യാർത്ഥികളുടെ രക്ഷാകർക്കളെ നേരിട്ട് ഫോൺ വിളിച്ച് സ്കൂൾ പ്രവേശനം ഉറപ്പു വരുത്തി.
4. ലഹരിവിരുദ്ധ നാടകം
ഗാന്ധിദർൻ ക്ലബ്ബിന്റെയും മഞ്ചാടി ക്ലബ്ബിന്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ ലഹരിവിരുദ്ധ നാടകം സമീപ പ്രദേശങ്ങളിലെ എൽ പി സ്കൂളുകളിലും പൊതു ഇടങ്ങളിലും അവതരിപ്പിച്ചു.
5. സോഷ്യൽ മീഡിയ
അഡ്മിഷൻ സംബന്ധമായ പോസ്റ്ററുകൾ തയ്യാറാക്കി വാട്സാപ്പ് , ഫേസ് ബുക്ക് , ഇൻസ്റ്റാഗ്രാം , ത്രെഡ് എന്നിവ വഴി നിരന്തരം പ്രചരിപ്പിച്ചു.