ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ലോകമാതൃഭാഷാ ദിനം
ലോക മാതൃഭാഷാദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ അധ്യാപകൻ വിജിൽ പ്രസാദിന്റെ അധ്യക്ഷതയിൽ മാതൃഭാഷാദിന സമ്മേളനം സംഘടിപ്പിച്ചു. സീനിയർ അധ്യാപിക സരിത ഏവരേയും സ്വാഗതം ചെയ്തു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് മാതൃഭാഷാദിന സന്ദേശം നൽകി. ആറാം ക്ലാസ് വിദ്യാർത്ഥി അവനിജ മലയാള കവിത ചൊല്ലി. ഭാഷാധ്യാപിക ജിസ്മി , എസ് ആർ ജി കൺവീനർ രേഖ , സ്കൂൾ ഫസ്റ്റ് ലീഡർ അപർണ , സെക്കന്റ് ലീഡർ മുഹമ്മദ് നിഷാൻ എന്നിവർ ആസംസകൾ അറിയിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ കവിത്രാരാജൻ മാതൃഭാഷാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കവിയും അധ്യാപകനുമായ സുരേഷ് കുമാർ വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളുമായി സംവദിച്ചു.