ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/രക്ഷാകർതൃബോധവൽകരണ ക്ലാസ്
കാറ്റലിസ്റ്റിന്റെ വേണ്ട എന്ന പദ്ധതിയുടെ ഭാഗമായി നവംബർ ഇരുപതാം തീയതി ബുധനാഴ്ച അമ്മമാർക്കായി ബോധവൽകരണ ക്ലാസ് ക്രമീകരിച്ചു. മഞ്ജു ക്ലാസിന് നേതൃത്വം നൽകി. കുട്ടികൾ ഇന്നു കടന്നു പോകുന്ന സാമൂഹിക സാഹചര്യങ്ങളെ കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്നതിന് ക്ലാസിലൂടെ കഴിഞ്ഞു. നമുക്കു പരിചിതമായ ജൂവിത സന്ദർഭങ്ങളെ രസകരമായി അവതരിപ്പിച്ചുകൊണ്ടാണ് ക്ലാസ് എടുത്തത് . അമ്മമാരുടെ മികച്ച പങ്കാളിത്തം ക്ലാസിലുടനീളം ഉണ്ടായിരുന്നു. സാമൂഹിക വിപത്തുകൾ മനസിലാക്കി സ്വന്തം കുട്ടികളെ നേരായ മാർഗത്തിലേയ്ക്കു നയിക്കാൻ ക്ലാസ് ഏറെ സഹായിച്ചു.