ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ശിശുദിനാഘോഷം
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർ ലാൽ നെഹ്റുവിന്റെ ജന്മദിനമായ ശിശുദിനം വിപുലമായ പരിപാടികളോടെ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികളെല്ലാം വെള്ള നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് വിദ്യാലയത്തിലെത്തിയത് . എല്ലാ കൂട്ടുകാർക്കും വിദ്യാലയം തയ്യാറാക്കിയ നെഹ്റു തൊപ്പിയും റോസാപ്പൂവും നൽകി.
ശിശുദിനസമ്മേളനം
എസ് എം സി ചെയർമാൻ ബിജുവിന്റെ അധ്യക്ഷതയിൽ പ്രശസ്ത കവി അജി ദൈവപ്പുര ശിശുദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സ്വാഗതവും സീനിയർ അധ്യാപിക സരിത നന്ദിയും അറിയിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി മിലൻമിഥുൻ , എം പി റ്റി എ ചെയർ പേഴ്സൺ ദീപ്തി , പി റ്റി എ വൈസ് പ്രസിഡന്റ് ബൈജു , എസ് എം സി യിലെ വിദ്യാഭ്യാസ വിദഗ്ദൻ ജോസ് എന്നിവർ സംസാരിച്ചു.



ശിശുദിനത്തിന്റെ ഭാഗമായി ഉച്ചയ്ക്കു 1.30 മുതൽ കൂട്ടുകാർ ഹൗസടിസ്ഥാനത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിപ്പിച്ചു. 3 മണി വരെ നീണ്ട കലാപാടികളിൽ സംഘഗാനം , സ്കിറ്റ് , ഡാൻസ് എന്നിവ വൈവിധ്യം പുലർത്തുന്നതായിരുന്നു.