ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ശാസ്ത്ര പരീക്ഷണകേരളയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്

2022 ആഗസ്റ്റ് 15 ന് കാസർഗോഡു നിന്നും ആരംഭിച്ച് നവംബർ 14 ന് തിരുവനന്തപുരത്ത് സമാപിച്ച ശാസ്ത്രപരീക്ഷണ കേരളയാത്ര നവംബർ 4ന് വിദ്യാലയത്തിലെത്തി . ശാസ്ത്രാധ്യാപകൻ ദിനേഷ്കുമാർ തെക്കുംപാട് നയിച്ച ഈ പരിപാടി തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു.ശാസ്ത്രമാജിക്കിന്റെ രൂപത്തിൽ അവതരിപ്പിച്ച ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾ ആവേശപൂർവം സ്വീകരിച്ചു. കുഞ്ഞുങ്ങളിൽ ധാരാളം ശാസ്ത്രാശയങ്ങൾ എത്തിക്കുന്നതിന് ശാസ്ത്രപരീക്ഷണ കേരള യാത്രയ്ക്കു കഴിഞ്ഞു.