ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോകമാതൃഭാഷാദിനം
ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം.ലോകത്ത് ഏഴായിരത്തിലധികം ഭാഷകൾ സംസാരിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ലോകത്ത് ജനിച്ചു വീഴുന്ന ഓരോ മനുഷ്യനും സ്വന്തമായി ഒരു മാതൃഭാഷയുമുണ്ട്. എല്ലാ ഭാഷകൾക്കും അതിന്റെതായ പ്രത്യേകതകളുമുണ്ട്. ഈ സവിശേഷതകളുടെയും വൈവിധ്യത്തിന്റെയും ആഘോഷമാണ് ലോക മാതൃഭാഷാ ദിനം. ഭാഷകളുടെ വൈവിധ്യം, ഭാഷകളുമായി ബന്ധപ്പെട്ട വിവിധ സംസ്കാരങ്ങൾ എന്നിവ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഫെബ്രുവരി 21അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി ആഘോഷിക്കുന്ന്.
ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നതിനു പിന്നിൽ ഒരു ചരിത്രമുണ്ട്.സ്വന്തം ഭാഷയുടെ മാഹാത്മ്യം ഉയർത്തിപ്പിടിക്കാൻ ശ്രമിച്ച ഒരു കൂട്ടം യുവാക്കളുടെ ഓർമ്മയ്ക്കു മുമ്പിൽ യുനെസ്‌കോ സമർപ്പിക്കുന്ന ദിനമാണിത്.1952 ൽ ബംഗ്‌ളാദേശിൽ ഉറുദു ഭരണഭാക്ഷയായി അടിച്ചേൽപ്പിക്കുന്നതിനെതിരെ നടന്ന കലാപത്തിൽ ഡാക്ക സർവകലാശാലയിലെ നാലു വിദ്യാർഥികൾ പൊലീസിന്റെ വെടിവയ്പ്പിൽ ഫെബ്രുവരി 21-ന് കൊല്ലപ്പെട്ടതിന്റെ സ്മരണയ്ക്കായാണ് ലോക മാതൃഭാഷാദിനം ആചരിക്കാൻ യുനെസ്‌കോ തീരുമാനിച്ചത്.1999 നവംബർ 17നാണ് യുനെസ്കോ ലോക മാതൃഭാഷാ ദിനം പ്രഖ്യാപിച്ചത്. ഇത് 2000ത്തിലെ യുഎൻ ജനറൽ അസംബ്ലിയിൽ ശരിവെച്ചു. തുടർന്ന് 2008 മുതലാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിച്ചു തുടങ്ങിയത്.
വിദ്യാലയത്തിൽ ലോക മാത്യഭാഷാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ലോക മാതൃഭാഷാ ദിന സന്ദേശം നൽകി. വിദ്യാരംഗം കലാ സാഹിത്യവേദി കൺവീനർ രേഖ മാതൃഭാഷാ ദിന പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലികൊടുത്തു. വിദ്യാർത്ഥികൾക്കായി മലയാളം എന്ന വിഷയത്തിൽ കവിതാരചന മത്സരം നടത്തി.
ലോക മലയാള അധ്യാപകരുടെ സന്ദർശനം
[[പ്രമാണം:44354 MATHRUBHASHA DINAM.jpg|ലഘുചിത്രം|[[പ്രമാണം:44354 Teachers visit .jpg|ലഘുചിത്രം|


]]]]
ലോക മാതൃഭാഷാ ദിനത്തിൽ അയ്യൻകാളി പഞ്ചമി സ്മാരക സ്കൂളിന് ധന്യതയുടെ നിമിഷങ്ങൾ ....ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും മലയാളം പഠിപ്പിക്കുന്ന 100 അധ്യാപകർ വിദ്യാലയം സന്ദർശിച്ചു .മലയാള മിഷൻ വൈസ് ചെയർമാനും കവിയും അധ്യാപകനുമായ വിനോദ് വൈശാഖി സാറിന്റെയും ഡോ.എം എ സിദ്ദിഖ് സാറിന്റയും നേതൃത്വത്തിലാണ് അധ്യാപകർ 3 ബസുകളിലായെത്തിയത്....വിദ്യാലയത്തിന്റെയും ഊരൂട്ടമ്പലത്തിന്റെയും ചരിത്രപ്രാധാന്യം തിരിച്ചറിയുകയായിരുന്നു പ്രധാന ലക്ഷ്യം . കുഞ്ഞുമക്കൾ പൂക്കൾ നൽകി ഗുരുക്കൻമാരെ സ്വീകരിച്ചു. അവർ സ്നേഹ സൂചകമായി കുഞ്ഞുങ്ങൾക്ക് മിഠായി നൽകി. വിനോദ് വൈശാഖി സാർ വിദ്യാലയത്തിലെ അധ്യാപകരെ അതിഥികൾക്കും അതിഥികളെ ഞങ്ങൾക്കും പരിചയപ്പെടുത്തി. തുടർന്ന് അവർ കണ്ടല ലഹള ശതാബ്ദി സ്മാരകം സന്ദർശിച്ചു. സന്ദർശനത്തിനു ശേഷം അധ്യാപകർ ബദാം മരച്ചുവട്ടിൽ ഒരുമിച്ച് കൂടുകയും എം എ സിദ്ദിഖ് സാർ അയ്യൻകാളി ,പഞ്ചമി,വില്ലുവണ്ടി ,ഊരൂട്ടമ്പലം ,കണ്ടല ,തുടങ്ങിയവയുടെ പ്രാധാന്യം അധ്യാപകർക്ക് ലളിതമായ ഭാഷയിൽ വിശദീകരിച്ചു.ഞങ്ങൾ അധ്യാപകരും ശ്രോതാക്കളായി.അത്ര മനോഹരമായിരുന്നു സിദ്ദിഖ് സാറിന്റെ അവതരണ ശൈലി.ഒരുമിച്ച് ഫോട്ടോയെടുത്തതിനു ശേഷം നവോത്ഥാന ആർട്ട് ഗാലറി സന്ദർശിച്ചു. എകദേശം 45 മിനിറ്റ് വിദ്യാലയത്തിൽ ചെലവഴിച്ച് അവർ സന്തോഷത്തോടെ അരുവിപ്പുറത്തേയ്ക്കു യാത്രയായി .....