ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/യു എസ് എസ് രക്ഷാകർതൃയോഗം
യു എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കൾക്കായി ഒരു പ്രത്യേക ക്ലാസ് നവംബർ നാലാം തീയതി വെള്ളിയാഴ്ച ക്രമീകരിച്ചു. യു എസ് പരീക്ഷയുടെ പ്രധാന്യം , പരീക്ഷ വിജയിക്കുന്നതിൽ നിരന്തര പരിശീലനത്തിന്റെ ആവശ്യകത , കുട്ടികൾക്ക് രക്ഷാകർത്താക്കളിൽ നിന്നും ലഭിക്കേണ്ട പഠന പിന്തുണ എന്നിവയെ കുറിച്ച് പ്രഥമാധ്യാപകൻ ശ്രീ സ്റ്റുവർട്ട് ഹാരീസ് ക്ലാസെടുത്തു. സീനിയർ അധ്യാപിക ശ്രീമതി സരിത , പി റ്റി എ പ്രസിഡന്റ് ശ്രീ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. രക്ഷാകർത്താക്കൾക്ക് ക്ലാസ് ഒരു വേറിട്ട അനുഭവമായിരുന്നു