ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പ്രഭാത ഭക്ഷണം വിതരണോദ്‌ഘാടനം

Schoolwiki സംരംഭത്തിൽ നിന്ന്

മാറനല്ലൂർ ഗ്രാമപഞ്ചായത്തു വിദ്യാർത്ഥികൾക്കായി ക്രമീകരിച്ച പ്രഭാതഭക്ഷണ പദ്ധതിയുടെ പഞ്ചായത്തുതല വിതരണോദ്ഘാടനം ഒക്ടോബർ ആറാം തീയതി രാവിലെ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ.സുരേഷ്കുമാർ നിർവഹിച്ചു. പ്രഥമാധ്യാപകൻ ശ്രീ . സ്റ്റുവർട്ട് ഹാരീസ് സ്വാഗതവും സീനിയർ അധ്യാപിക ശ്രീമതി സരിത നന്ദിയും അറിയിച്ച യോഗത്തിൽ ശ്രീമതി ദീപ്തി , ശ്രീ ബിജു , ശ്രീ. ശ്രീകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ഉദ്ഘാടനസമ്മേളനത്തിനു ശേഷം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ. സുരേഷ്കുമാർ വിദ്യാർത്ഥികൾക്കു പ്രഭാതഭക്ഷണം വിതരണം ചെയ്തു.