ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പാഠ്യ പദ്ധതി പരിഷ്കരണം കുട്ടികളുടെ ചർച്ച
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായ കുട്ടികളുടെ ചർച്ച നവംബർ 17ാം തീയതി രാവിലം 11..30 മതൽ സംഘടിപ്പിച്ചു. കുട്ടികളെ ഒരുമിച്ചിരുത്തി പാഠ്യപദ്ധതി പരിഷ്കറണത്തെക്കുറിച്ചും അതിനാവശ്യമായ നിർദേശങ്ങൾ കുട്ടികൾ നൽകേണ്ടതിനെക്കുറിച്ചും പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സംസാരിച്ചു.സീനിയർ അധ്യാപിക സരിത കുട്ടികൾ ചർച്ച ചെയ്യേണ്ട 15 ഫോക്കസ് മേഖലകൾ അവതരിപ്പിച്ചു. തുടർന്ന് കുട്ടികൾ 5 ഗ്രൂപ്പുകളായി തിരിഞ്ഞ് മൂന്നു മേഖലകളെക്കുറിച്ച് ഒരധ്യാപികയുടെ നേതൃത്വത്തിൽ ചർച്ച നടത്തി. ഒാരോ മേഖലകളിമുള്ള കുട്ടികളുടെ നിർദ്ദേശങ്ങൾ ലീഡർ രേഖപ്പെടുത്തി. കുട്ടികളുടെ നിർദേശങ്ങൾ കേരോഡീകരിച്ച് ബി ആർസി ക്കു കൈമാറി.