ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ചങ്ങാതി - സ്കൂൾ സൊസൈറ്റി

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ കുട്ടികൾക്കാവശ്യമായ പേന , പെൻസിൽ , ഇറേസർ , കട്ടർ , പേപ്പർ , ചാർട്ട് പേപ്പർ , നോട്ടുബുക്ക് , സെല്ലോടേപ്പ്, കത്രിക , വാട്ടർകളർ , ഡബിൾസൈഡ് ടേപ്പ് ,   തുടങ്ങിയവ വാങ്ങുന്നതിനായി ആരംഭിച്ച പുതിയ സംരംഭമാണ് ചങ്ങാതി - സ്കൂൾ സൊസൈറ്റി. കൂടാതെ ഗാന്ധിദർശൻ ക്ലബ്ബിന്റെയും പ്രവർത്തി പരിചയ ക്ലബ്ബിന്റെയും ഉൽപന്നങ്ങളായ ലോഷൻ , സോപ്പ് എന്നിവയും സൊസൈറ്റിയിലൂടെ നടത്തുന്നു. ചങ്ങാതിയുടെ ഉദ്ഘാടനം എസ് എം സി ചെയർമാൻ ബിജു ജനുവരി 23ാം തീയതി നിർവഹിച്ചു. പി റ്റി എ പ്രസിഡന്റ് ശ്രീകുമാർ ആദ്യ വില്പന നടത്തി. കുട്ടികൾക്കു ഉപകാരപ്രദമായ രീതിയിൽ ചങ്ങാതിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പേകുന്നു.