ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ചങ്ങാതിക്കൂട്ടം - സഹവാസക്യാമ്പ്
സമഗ്രശിക്ഷാ കേരള കാട്ടാക്കട ബി ആർ സി യുടെ നേതൃത്തിൽ ഭിന്നശേഷി കൂട്ടുകാർക്കായുള്ള ദ്വിദിന സഹവാസക്യാമ്പ് - ചങ്ങാതിക്കൂട്ടം ഡിസംബർ 28,29 തീയതികളിൽ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ഊരൂട്ടമ്പലം ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നചങ്ങാതിക്കൂട്ടത്തിന്റെ ഉദ്ഘാടനം മാറനല്ലൂർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ബി പി സി ശ്രീ ശ്രീകുമാർ അധ്യാപിക സ്വാഗതവും അധ്യാപിക സന്ധ്യ നന്ദിയും അറിയിച്ച സമ്മേളനത്തിൽഉപജില്ലാ ഒാഫീസർ ശ്രീമതി ബീനാകുമാരി , പ്രഥമാധ്യാപകൻ ശ്രീ സ്റ്റുവർട്ട് ഹാരീസ് , മുൻ അധ്യാപകൻ ശ്രീ ജോസ് എന്നിവർ ആശംസകൾ അറിയിച്ചു . പാട്ടുകൾ , കളികൾ , ക്ലാസുകൾ , നിർമാണ പ്രവർത്തനങ്ങൾ , ക്യാംമ്പ് ഫയർ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളടങ്ങിയ ക്യാമ്പിൽ വിദ്യാലയത്തിലെ ഭിന്നശേഷിക്കുട്ടുകാരെ കൂടാതെ അൻപതിലധികം കൂട്ടുകാർ പങ്കെടുത്തു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്തു പ്രസിന്റ് ശ്രീമതി പ്രീജ ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത എല്ലാ കൂട്ടുകാർക്കും മെമന്റോ നൽകി .