ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/കുഞ്ഞുമക്കൾക്കായി
കുട്ടികളുടെ അക്കാദമിക മികവുകൾ ചർച്ച ചെയ്യുന്നതിനായും ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിനുമായി ഒക്ടോബർ 29ാം തീയതി ശനിയാഴ്ച കുഞ്ഞുമക്കൾക്കായി എന്ന പേരിൽ രക്ഷാകർതൃ യോഗം സംഘടിപ്പിച്ചു. ഒപ്പം നടക്കാം .... ചേർത്തു പിടിക്കാം .....നന്മയുടെ തിരിനാളമാകാം എന്ന സന്ദേശത്തിൽ അധിഷ്ടിതമായാണ് യോഗം സംഘടിപ്പിച്ചത് . അധ്യാപകർ അവരുടെ ക്ലാസ്റൂം അനുഭവങ്ങളും രക്ഷാകർത്താക്കൾ അവർ നേരിടുന്ന പ്രശ്നങ്ങളും അവതരിപ്പിച്ചു. പ്രഥമാധ്യാപകൻ ശ്രീ. സ്റ്റുവർട്ട് ഹാരീസ് വിദ്യാർത്ഥികൾ പഠനത്തിലും ജീവിതത്തിലും മികവു പുലർത്തുന്നതിൽ രക്ഷാകർത്താവ് വഹിക്കേണ്ട പങ്കിനെക്കുറിച്ച് വിശദമായി സംസാരിച്ചു. അധ്യാപകർ , രക്ഷാകർത്താക്കൾ ,പി റിറി എ , എസ് എം സി , എം പി റ്റി എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.