ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഇതൾ 2023 - വാർഷികാഘോഷം
അക്കാദമിക വർഷത്തെ വാർഷികാഘോഷം ഇതൾ 23 എന്ന പേരിൽ മാർച്ച് പത്താം തീയതി വെള്ളിയാഴ്ച സംഘടിപ്പിച്ചു. രാവിലെ പതിനൊന്ന മണിക്ക് എസ് എം സി വൈസ് ചെയർപേഴ്സൺ പ്രീതയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പി ടി എ പ്രസിഡന്റ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ സൗമ്യ സ്വാഗതവും അധ്യാപകൻ വിജിൽ പ്രസാദ് നന്ദിയും പറഞ്ഞ യോഗത്തിൽ സീനിയർ അധ്യാപിക സരിത , പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ജോസ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
വൈകുന്നേരം മൂന്നു മണിക്ക് പൊതുസമ്മേളനം ആരംഭിച്ചു . എസ് എം സി ചെയർമാൻ ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം തിരുവനന്തപുരം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അഡ്വ . ഡി സുരേഷ്കുമാാർ ഉദ്ഘാടനം ചെയ്തു. കവിയും അധ്യാപകനും മലയാളമിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി മുഖ്യ പ്രഭാഷണവും പ്രശസ്ത സിനിമാ താരം ജോബി മികച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണവും മാറനല്ലൂർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് എ സുരേഷ്കുമാർ വിവിധ പ്രവർത്തനങ്ങളിൽ മികവു പുലർത്തിയവർക്കുള്ല പുരസ്കാര വിതരണവും നിർവഹിച്ചു. സീനിയർ അധ്യാപിക സരിത വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് മെംബർ രജിത് ബാലകൃഷ്ണൻ , വാർഡ് മെംബർ ഇന്ദുലേഖ , എം പി ടി എ ചെർപേഴ്സൺ ദീപ്തി , ഗവ എൽ പി എസ് ഊരൂട്ടമ്പലം പ്രഥമാധ്യാപിക കസ്തൂരി, സ്റ്റാഫ് സെക്രട്ടറി റായിക്കുട്ടി പീറ്റർ ജെയിംസ് , സ്കൂൾ ലീഡർ അനുഷ്മ ആർ സനൽ എന്നിവർ ആശംസകൾ അറിയിച്ചു, വിദ്യാലയത്തിൽ നിന്നും പഉറത്തു പോകുന്ന മികച്ച വിദ്യാർത്ഥി , ക്ലാസ് തലത്തിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾ , മികച്ച വായനാക്കുറിപ്പ് , മികച്ച ഡയറി , മികച്ച പത്രവാർത്താക്കുറിപ്പ് തയ്യാറാക്കിയവർ സംസ്കൃത സ്കോളർഷിപ്പ് വിജയികൾ , ജില്ലാതലത്തിലും സബ്ജില്ലാതലത്തിലും മികവു തെളിയിച്ചവർ എന്നിവർക്കു മെമന്റോ വിതരണം ചെയ്തു.പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സ്വാഗതവും അധ്യാപകൻ വിജിൽ പ്രസാദ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുത്തിയ സർഗസന്ധ്യ അരങ്ങേറി . പങ്കെടുത്ത എല്ലാപേർക്കും ലഘുഭക്ഷണം വിതരണം ചെയ്തു.