ഗവ. യു. പി. എസ് ഊരുട്ടമ്പലം/അക്ഷരവൃക്ഷം/മാറ്റത്തിൻറെ പുതുയുഗ പിറവി
മാറ്റത്തിൻറെ പുതുയുഗപ്പിറവി
നമുക്കെന്താണ് യഥാർത്ഥത്തിൽ വേണ്ടത് ?ധനമോ ?ആരോഗ്യമോ?നിസങ്കോചം പറയാം ആരോഗ്യമാണ് സമ്പത്ത്. ആരോഗ്യമുണ്ടെങ്കിലെ സമ്പത്ത് ഉണ്ടാകൂ.ഒരു ജീവൻ ജനിക്കുമ്പോഴും മരിക്കുമ്പോഴും ആരോഗ്യം ഒരു പങ്കു വഹിക്കുന്നുണ്ട്.അങ്ങനെയെങ്കിൽ ആരോഗ്യം എന്ന സമ്പത്ത് കൈവശം ഉള്ളപ്പോൾ മൂല്യം ഏറിയ കടലാസിനായി നാം എന്തിനാണ് പായുന്നത് .തീർച്ചയായും അത് നമ്മുടെ കുടുംബത്തിനു വേണ്ടിയാണ് .നമ്മുടെ കുടുംബം ഇത് ഉണ്ടെങ്കിലെ സുരക്ഷിതം ആകൂ എന്ന ധാരണയാണ്. അങ്ങനെയിരിക്കെ ഒരിക്കൽ ഇതെല്ലം നിശ്ചലം ആയി.എന്താണ് നിന്നത് ?നമ്മുടെ പടയോട്ടം അത് തന്നെ.എന്താണ് കാരണം ആർക്കുമറിയില്ല.അങ്ങനെയിരിക്കെ ഒരറിവ് ലഭിച്ചു.ഭൂമിയുടെ ഒരു ഭാഗത്ത് ഒരു ചെറിയ ചാറ്റൽ മഴ “ഓ ചെറിയ ചാറ്റൽ മഴ വേറെ കാര്യം ഒന്നുമില്ല ശേഷം ചാറ്റൽ മഴ പേമാരിയായി ലോകത്തെ വിഴുങ്ങാൻ തുടങ്ങി .പിന്നെ നമ്മുടെ നാട്ടിൽ എത്തില്ല എന്നായി പുതിയ വാദം .വാദപ്രദിവാദങ്ങൾക്കിടയിൽ പേമാരി മഹാമാരിയായ് ലോകത്തെ വെള്ളത്തിലാക്കി. ആ മഹാമാരിയിൽ സമൂഹം നനഞ്ഞു ഞാൻ അടങ്ങുന്ന പകുതിയിലധികം പേർ കുടപിടിച്ച് ഒരുപരിധിവരെ ഈ മാരിയെ അതിജീവിക്കുകയാണ്.മാരിയുടെ പകുതിയിലധികം നനഞ്ഞവർ നിരീക്ഷണം എന്ന രീതിയിൽ വീട്ടിലായ്. മുഴുവനും നനഞ്ഞവർ വിറച്ചുകൊണ്ട് ഇരിക്കുകയാണ്.രക്ഷപ്പെടാൻ എന്താണ് മാർഗ്ഗം. മഹാമാരിയെ സോപ്പിടുക അത്രതന്നെ. അങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്. ചിലത് അനുകൂലമാവുകയാണ്. .ലോകത്തിൻറെ അവസ്ഥ കണ്ടിട്ട് യുഗമാറ്റം എന്നോളം ഉണ്ട് .ആളുകൾ പേടിച്ചു വീടിൻറെ പുറത്ത് ഇറങ്ങുന്നില്ല .എന്തായാലും ഈ മാരികൊണ്ട് ഇപ്പോൾ അസ്വസ്ഥത ആണെങ്കിലും ഭാവിയിൽ ഇത് മാറ്റത്തിന് കാരണം ആകാം എന്ന് ചിന്തിക്കാം.നമുക്ക് കൈ കോർക്കാം അതിജീവിയ്ക്കാം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം