ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി/അക്ഷരവൃക്ഷം/സഹജ പ്രതിരോധവും അനുവർത്തന പ്രതിരോധവും
സഹജ പ്രതിരോധവും അനുവർത്തന പ്രതിരോധവും
പ്രതിരോധ വ്യവസ്ഥയുടെ രണ്ട് കൈകൾ ആയി പ്രവർത്തിക്കുന്ന സങ്കേതങ്ങളാണ് സഹജ പ്രതിരോധവും അനുവർത്തന പ്രതിരോധവും. അണുബാധയോ അന്യ വസ്തുവിന്റെ കടന്നുകയറ്റമോ ശരീരത്തിൽ ഉണ്ടായാൽ ഉടനടി പ്രതികരിക്കുന്ന വിഭാഗമാണ് സഹജ പ്രതിരോധം. പരിണാമപരമായി പഴയതും അകശേരുകികളിൽ നിന്ന് കശേരുകികളിലേക്കും മനുഷ്യനടക്കമുള്ള സങ്കീർണ്ണ ജന്തുക്കളി ലേക്കും കൈമാറി വന്നതുമായ ജൈവ സംവിധാനമാണിത്. രോഗാണുക്കളിലെ ചിരസ്ഥായിയായ ചില ജീൻ മാതൃകകളെ അവയുടെ ഉൽപ്പന്നമായ മാംസ്യ തന്മാത്രകളുടെ ഘടനയിലൂടെ തിരിച്ചറിയുകയും ആക്രമിക്കുകയും ചെയ്യുന്ന രീതിയാണ് സഹജ പ്രതിരോധ സംവിധാനത്തിലെ അംഗങ്ങൾ പിന്തുടരുന്നത്. രോഗാണു ഉല്പാദിപ്പിക്കുന്നതോ ഉത്സർജ്ജിക്കുന്നതോ ആയ രോഗകാരക ഘടകങ്ങളെ തിരിച്ചറിഞ്ഞ് അതിനനുസൃതമായ പ്രതിരോധം തീർക്കാനും ഈ സംവിധാനം പ്രാപ്തമാണ്. ശരീരത്തിലേക്ക് ഒരിക്കൽ അതിക്രമിച്ചു കടക്കുന്ന അണുക്കളെ/ വിദേശ ഘടകങ്ങളെ തിരിച്ചറിഞ്ഞ് "ഓർമ്മിച്ചു " വെക്കുകയും പിന്നീട് അതെ അണുക്കളോ അതിന് സമാനമായവയോ ശരീരത്തെ ആക്രമിച്ചാൽ മുൻപത്തേ അനുഭവത്തെ ഓർത്തെടുത്ത് അതിവേഗത്തിൽ പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണു പ്രതിരോധ സ്മൃതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വന്തം കോശങ്ങളുടെ പ്രതി ജനകങ്ങളെ തിരിച്ചറിഞ്ഞ് ഒഴിവാക്കുകയും അന്യ പ്രതി ജനകങ്ങളെ തിരിച്ചറിഞ്ഞ് ആക്രമിക്കുകയും ചെയ്യാനുള്ള കൃത്യത ഈ പ്രതിഭാസത്തിലൂടെ ശരീരത്തിന് വന്നു ചേരുന്നു. രോഗ പ്രതിരോധ സംവിധാനത്തിനു തകരാറുകൾ സംഭവിക്കുന്നത് രോഗങ്ങൾക്ക് കാരണമാകാം. ഈ തകരാറുകളെ രണ്ടായി വർഗീകരിക്കാം. പ്രതിരോധ സംവിധാനത്തിന്റെ അമിത പ്രതികരണം മൂലമുണ്ടാകുന്ന രോഗങ്ങളും പ്രതിരോധ വ്യവസ്ഥ ക്ഷയിക്കുന്നതു മൂലമുള്ള രോഗങ്ങളും. സ്വന്തം കോശങ്ങളെയും കലകളെയും അന്യ വസ്തുവായി കണ്ട് ആക്രമിക്കുക വഴി പ്രതിരോധ വ്യവസ്ഥ ശരീരത്തിനു ഹാനി ഉണ്ടാക്കുന്നതാണ് അമിത പ്രതികരണത്തിൽ സംഭവിക്കുന്നത്.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 26/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 26/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം