ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി/അക്ഷരവൃക്ഷം/ശുചിത്വ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ പാഠം

ഗുരുകുല സമ്പ്രദായം നിലനിന്നിരുന്ന കാലഘട്ടം. ഒരു ഗുരുവിന്റെ കീഴിൽ എല്ലാ ശിഷ്യന്മാരും ഒരുമിച്ച് താമസിച്ച് പഠിച്ചിരുന്നു. കഥകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് തന്റെ ആശയങ്ങൾ ഗുരു ശിഷ്യൻമാരിൽ എത്തിച്ചിരുന്നത്. അദ്ദേഹം വലിയ പണ്ഡിതനായിരുന്നു. തന്റെ ശിഷ്യന്മാരിൽ ഒരാൾ വ്യത്യസ്തനായിരുന്നു. ബാക്കിയുള്ള ശിഷ്യന്മാർ ഗുരു പറയുന്നതിന്റെ അർത്ഥം ശരിക്കും മനസിലാക്കാതെയാണ് പ്രവർത്തിക്കുന്നത്. അവരിൽ നിന്നും വ്യത്യസ്തനായ ശിഷ്യൻ നേരെ തിരിച്ചായിരുന്നു ഗുരു പറയുന്നതിന്റെ പൊരുൾ തിരിച്ചറിഞ്ഞു മനസ്സിൽ സംഗ്രഹിച്ച് വയ്ക്കുകയും ആവശ്യസമയത്ത് അത് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഗുരു തന്റെ ശിഷ്യന്മാരോട് പ്രധാനമായും പറഞ്ഞിരുന്ന ഒരു കാര്യം "ഞാൻ ഇല്ലാത്ത അവസരത്തിൽ പോലും രാവിലെ ഉള്ള പ്രാർത്ഥന മുടക്കരുത്."എന്നതാണ്. അങ്ങനെയിരിക്കെ ഒരു ദിവസം ഗുരുവിന്റെ അസാന്നിധ്യത്തിൽ ശിഷ്യന്മാർ പ്രാർത്ഥന ആരംഭിച്ചു അപ്പോൾ ആ ശിഷ്യൻ മാത്രം മാറി നിന്നു ഇത് കണ്ടു കൊണ്ടാണ് ഗുരു വന്നത്. പ്രാർത്ഥന കഴിഞ്ഞപ്പോൾ ഗുരു ആ ശിഷ്യനോട് ചോദിച്ചു എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത്. ഗുരുവിന്അറിയാമായിരുന്നു ഒരു കാരണവും ഇല്ലാതെ തന്റെ ശിഷ്യൻ ഇങ്ങനെ ചെയ്യുകയില്ല എന്ന്. ശിഷ്യൻ ഗുരുവിനോട് മറുപടി പറഞ്ഞു, "പ്രാർത്ഥന ആരംഭിക്കാൻ തുടങ്ങിയപ്പോൾ നമ്മൾ ഇരുന്ന് പഠിക്കുന്ന പരിസരം ആരും ശ്രദ്ധിച്ചില്ല.ഗുരോ... അങ്ങ് നോക്കു.. വൃത്തിഹീനമായ പരിസരം.. . നാം ഇരുന്നു പ്രാർത്ഥിക്കുകയും പഠിക്കുകയും ചെയ്യുന്ന സ്ഥലം വിശുദ്ധമാണെന്നും...അതിനാൽ ആ പരിസരം വൃത്തിയുള്ളതായിരിക്കേണ്ടതാണെന്നും അല്ലേ ഞങ്ങളെ പഠിപ്പിച്ചത്? വൃത്തിഹീനമായ സ്ഥലത്ത് ഇരുന്ന് പഠിച്ചാലും, പ്രാർത്ഥിച്ചാലും അതിന് ദൈവപ്രസാദം ഉണ്ടാകില്ലെന്നും കൂടി അങ്ങ് ഞങ്ങളെ പഠിപ്പിച്ചിരുന്നു. പക്ഷേ അത് ഇവർ ഓർത്തില്ല. അതാ ഞാൻ മാറിനിന്നത്." ഗുരു ശിഷ്യനെ വാത്സല്യത്തോടെ നോക്കി പറഞ്ഞു 'നീ ചെയ്തതാമണ് നല്ലത്' . തുടർന്ന് ശിഷ്യന്മാരോട് ഗുരു പറഞ്ഞു നമ്മുടെ പരിസരം നമുക്ക് ഒരുമിച്ച് ശുചിയാക്കാം . തുടർന്ന് ഗുരുവും ശിഷ്യൻമാരും കൂടി ചേർന്ന് ആ സ്ഥലം വൃത്തിയാക്കി.ശേഷം പ്രാർത്ഥന നടത്തി.

അക്ഷയ്
7 ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 26/ 05/ 2020 >> രചനാവിഭാഗം - കഥ