ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/കോവിഡ് 19:ലോകം വിറയ്ക്കുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19:ലോകം വിറയ്ക്കുന്നു

ആദ്യകാലം മുതൽ തന്നെ പകർച്ചവ്യാധി മനുഷ്യനെ തേടിവന്നിരുന്നു. ധാരാളം ആളുകൾ മരണപ്പെട്ടു. പകർച്ചവ്യധികൾക്കുള്ള മരുന്നുകൾ മനുഷ്യൻ കാലകാലങ്ങളിൽ കണ്ടുപിടിച്ചിരുന്നു. പ്ലേഗ്, മലമ്പനി, വസൂരി, സാസ്, എബോള, നിപ്പ എന്നിവ പകർച്ചവ്യധികളിൽ ചിലത് മാത്രം. ഇന്ത്യയിൽ പടർന്നുപിടിച്ച പ്ലേഗിനെ നിർമാർജനം ചെയ്തതിന്റെ ഓർമക്കായി മുഹമ്മദ് ഖുലി ഖുതുബ്ഷാ ചാർമിനാർ ഹൈദരാബാദിൽ നിർമിച്ചു.

2018 ൽ കേരളത്തിൽ നിപ്പ എന്ന പേരുള്ള ഒരു വൈറസിന്റെ ആക്രമണം ഉണ്ടായി. അതിൽ നിരവധി പേർ മരണപ്പെട്ടു. എന്നാൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം കൊണ്ട് ഇത് വളരെ പെട്ടെന്ന് പടരുന്നത് തടഞ്ഞു നിശ്ശേഷം ഇതിനെ ഇല്ലാതാക്കി.

2019 ഡിസംബർ 31 ചൈനയിലെ വുഹാനിൽ ഒരു വൈറസിന്റെ സാന്നിത്യം കണ്ടെത്തി.ലിവൻലിയാങ് ആണ് വൈറസിനെ കണ്ടെത്തിയത്. ഇതിനെ നോവൽ കൊറോണ വൈറസ് എന്നു അറിയപ്പെട്ടു. വേൾഡ് ഹെൽത്ത് ഓർഗൺസഷൻ ഈ വൈറസിനെ കോവിഡ് 19 എന്ന് നാമകരണം ചെയ്തു. ദിവസങ്ങൾ കഴിയുംതോറും ആയിരക്കണക്കിന് ആളുകൾ രോഗം പിടിപെട്ടു.3300റോളം കണക്കിന് ആളുകൾ ചൈനയിൽ മരണപ്പെട്ടു. വളരെ പെട്ടന്നു തന്നെ ലോകമെമ്പാടും രോഗം പടർന്നു. ആയിരക്കണക്കിന് മരണം സംഭവിച്ചു. എന്നിട്ടും ഇതിനു പ്രതിരോധ മരുന്ന് കണ്ടുപിടിക്കുവാൻ ആർക്കും കഴിഞ്ഞില്ല. മരണം കുടിക്കുടിവന്നു. 2 മാസങ്ങൾക്കുള്ളിൽ ഇതു ലോകം മുഴുവൻ വ്യാപിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നമ്മുടെ രാജ്യവും അതിൽ ഉൾപ്പെട്ടു. ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിതികരിച്ചത് കേരളത്തിൽ ആയിരുന്നു-തൃശൂർ. ദിവസങ്ങൾക്കുള്ളിൽ ഇത് ഇന്ത്യ മുഴുവൻ വ്യാപിച്ചു. ഇന്ത്യയിലും മരണം സംഭവിച്ചു.

ലോകരാജ്യങ്ങൾ കോവിഡ് 19 എന്ന പേരിനു മുന്നിൽ പകച്ചു നിൽക്കുന്ന അവസ്ഥ. മരണങ്ങൾ ഓരോ മിനുട്ടിലും കുടി കുടി വന്നു. വമ്പൻ ശക്തിയായ അമേരിക്കയിൽ ദിവസം പ്രതി ആയിരങ്ങൾ മരിച്ചുകൊണ്ടിരുന്നു. ചൈന,അമേരിക്ക, ഇറ്റലി,സ്പെയിൻ, ഫ്രാൻസ് തുടങ്ങി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇപ്പോഴും മരണം സംഭവിച്ചു കൊണ്ടിരുന്നു. ലോകം മുഴുവൻ ആഗോളാടിയന്തരാവസ്ഥ. ഇന്ത്യയിലും ലോക്ക്ഡൗൺ നിലവിൽ വന്നു. എല്ലാ ജനങ്ങളും വീട്ടിൽ അടച്ചിരിക്കേണ്ടിവന്നു.

നമ്മുടെ കേരളത്തിൽ `ബ്രേക്ക് ദി ചെയിൻ ´എന്ന പരിപാടി നിലവിൽവന്നു. ഈ രോഗത്തെ നിയന്ത്രിക്കാൻ മുഖാവരണവും സോപ്പിട്ടു കൈകൾ കഴുകുന്നതും നിർബന്ധമാക്കി.

നിർഭ്യാഗ്യവച്ചാൽ ലോകത്ത് ഒന്നര ലക്ഷത്തിൽ കൂടുതൽ മരണങ്ങൾ സംഭവിച്ചിട്ടും പ്രതിരോധ മരുന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.

അമൽ മുഹമ്മദ്
6C ഗവ. യു. പി. എസ്. പാലവിള
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം