ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/കിട്ടുവും മിട്ടുവും

Schoolwiki സംരംഭത്തിൽ നിന്ന്
കിട്ടുവും മിട്ടുവും

കിട്ടു കൂട്ടുകാരോടൊത്തു കളിച്ചതുകൊണ്ട് നിന്നപ്പോഴാണ് അടുത്തുള്ള പേര മരത്തിൽ നിന്നും തത്തക്കിളികൾ ചിലക്കുന്ന ശബ്ദം കേട്ടത് . പേരമരത്തിൽ നിന്നും പഴുത്ത പേരക്ക തിന്നു കളിച്ചു രസിക്കുന്ന കുറേ തത്തമ്മമാരെ കിട്ടു കണ്ടു .കിട്ടുവിനു അതിൽ നിന്നും ഒരു തത്തമ്മയെ പിടിച്ചു കൂട്ടിലാക്കി വളർത്തണമെന്ന് ആഗ്രഹം തോന്നി .അവൻ പതിയെ അനങ്ങാതെ ചെന്ന് ഒരു കമ്പെടുത്തു.തത്തക്കിളികളെ എറിഞ്ഞു .അതിൽ ഒരു തത്തമ്മ ഏറുകൊണ്ട് താഴെ വീണു .ബാക്കിയുള്ളവ പറന്നു പോയി .കിട്ടു ഓടി ചെന്ന് താഴെ വീണ തത്തമ്മയെ എടുത്തു. തത്തമ്മയുടെ കാലിൽ ചെറിയ മുറിവ് പറ്റിയിട്ടുണ്ടായിരുന്നു.അവൻ ആ മുറിവിൽ മരുന്ന് വച്ച് കെട്ടി.എന്നിട്ട്‌ തത്തമ്മയെ ഒരു കൂട്ടിനകത്താക്കി അടച്ചു.ആഹാരവും വെള്ളവും ഒക്കെ കൊടുത്തതിനെ വളർത്താൻ തുടങ്ങി.തത്തമ്മക്ക് അവൻ മിട്ടു എന്ന് പേരും ഇട്ടു. ദിവസങ്ങൾ കടന്നു പോയി.അങ്ങനെയിരിക്കെ ഒരു ദിവസം നാട്ടിലെല്ലാം കൊറോണ എന്ന മഹാരോഗം പടർന്നുപിടിക്കാൻ തുടങ്ങി.അതോടെ ആർക്കും വീടുകളിൽ നിന്നും പുറത്തുപോകാനും മറ്റും പറ്റാതെ ആയി.നമ്മുടെ കിട്ടുവും കളിക്കാനും,പഠിക്കാനും ,കറങ്ങാനും ഒന്നും പോകാൻ പറ്റാതെ വീട്ടിൽ തന്നെ അടച്ചിരിപ്പായി.അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞതോടെ കിട്ടുവിന് സങ്കടം വന്നു തുടങ്ങി . ഒരു ദിവസം അവൻ വിഷമിച്ചിരിക്കുന്നതു കണ്ട്‌ മിട്ടു തത്തമ്മ കൂട്ടിലിരുന്ന് കിട്ടുവിനോട് ചോദിച്ചു "എന്തിനാ കിട്ടൂ നീ സങ്കടപ്പെട്ടിരിക്കുന്നത്". അപ്പോൾ കിട്ടു പറഞ്ഞു ,'മിട്ടൂ എനിക്കിവിടെ വീട്ടിൽ അടച്ചിരുന്ന് മടുത്തുതുടങ്ങി.എനിക്ക് പുറത്തു പോകാനും ,കൂടുകാരുമൊത്തുകളിക്കാനും കൊതിയാകുന്നു '. ഇത്‌ കേട്ട് മിട്ടു പറഞ്ഞു,"കിട്ടൂ നീ കൂടുകാരുമൊത്തു കളിച്ചുല്ലസിച്ചുനടന്ന എന്നെ പിടികൂടി ഈ കൂട്ടിലടച്ചില്ലേ?അപ്പോൾ മുതൽ എനിക്കും ഇതുപോലെ സങ്കടമാണ്.എന്റെ സ്വാതന്ത്ര്യം നീ നശിപ്പിച്ചില്ലേ ?അപ്പോൾ എന്റെ വിഷമം നിനക്ക് മനസ്സിലാകുന്നുണ്ട് അല്ലെ"? കിട്ടുവിന് താൻ മിട്ടുവിനോട് ചെയ്തത് എത്ര തെറ്റാണെന്ന് മനസിലായി. അവൻ മിട്ടുവിനെ കൂടുതുറന്ന്‌ പുറത്തുവിട്ടു .മിട്ടു സന്തോഷത്തോടെ കിട്ടുവിനോട് നന്ദി പറഞ്ഞുകൊണ്ട് തൻ്റെ കൂട്ടുകാരുടെ അടുക്കലേക്ക്‌ പറന്നുപോയി.

ശിവ ശരത്
3 C ഗവ. യു. പി. എസ്. പാലവിള
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ