ഗവ. യു. പി. എസ്. പഴയതെരുവ്/അക്ഷരവൃക്ഷം/മഞ്ഞൾ കൃഷി

Schoolwiki സംരംഭത്തിൽ നിന്ന്
മഞ്ഞൾ കൃഷി

അപ്രതീക്ഷിതമായി അവധിക്കാലം നേരത്തെ എത്തിയിരിക്കുന്നു .ഒരാഴ്ചയോളം കഴിഞ്ഞപ്പോൾ ബോറായി തുടങ്ങി ഒരു ദിവസം ഞാനും ചേട്ടനും അമ്മയും അച്ഛനും വൈകുന്നേരം വീട്ടിലിരുന്നപ്പോൾ എന്ത് ചെയ്യാമെന്ന് ആലോചിച്ചു.അപ്പോഴാണ് പറമ്പിലുള്ള മഞ്ഞൾ കിളച്ച് പുഴുങ്ങി എടുക്കാൻ തീരുമാനിച്ചത്ചേട്ടൻ കിളച്ചു ഞാനും അമ്മയും മഞ്ഞൾ വൃത്തിയാക്കി വച്ചു.മൂന്ന് ദിവസം കൊണ്ട് കിളച്ചെടുക്കൽ പൂർത്തിയായി അടുത്ത വീട്ടിൽ നിന്ന് കുട്ടുകം വാങ്ങി മുറ്റത്ത് അടുപ്പുണ്ടാക്കി മഞ്ഞൾ പുഴുങ്ങി. പിറ്റേന്ന് രാവിലെ ഞാനും അഛനും ചേന്ന് ടെറസിൽ ഉണക്കാനിട്ടു 5 ദിവസം കഴിഞ്ഞപ്പോൾ മഞ്ഞൾ ഉണങ്ങി ചുരുണ്ട് ചെറുതായി .നല്ല കടുപ്പവും ആയി.ഇത് അടുത്തുള്ള മില്ലിൽ എത്തിച്ച് പൊടിച്ചെടുത്തു വലിയ ടിന്നിലടച്ചു വച്ചു. അയൽക്കാർക്കെല്ലാം നല്ല ശുദ്ധമായ മഞ്ഞൾപ്പൊടി കൊടുത്തു കുറച്ച് ബന്ധുക്കൾക്കായി മാറ്റിവച്ചു. മഞ്ഞൾ പൊടിയാക്കുന്ന വിധം എനിക്ക് പുതിയ കാഴ്ചകൾ ആയിരുന്നു. എൻ്റെ സംശയങ്ങൾക്ക് അഛനും അമ്മയും മറുപടി തന്നു ശുദ്ധമായ മഞ്ഞൾപ്പൊടി ലഭിക്കാൻ ചെയ്ത പ്രവർത്തനങ്ങൾ ഈ അവധിക്കാലത്തെ മറക്കാത്ത ഓർമ്മകളായി എൻ്റെ മനസിൽ എന്നും നിലനിൽക്കും. ഞാൻ ഒരു വിലയും നൽകാതെ പറമ്പിൽ കണ്ടിരുന്ന മഞ്ഞളിന് ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ടെന്ന് മനസിലാക്കാനും സാധിച്ചു.

ബാലഗോപാൽ .എസ്
6 A ഗവ. യു. പി. എസ്. പഴയതെരുവ്
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം