ഗവ. യു.പി.എസ് കപ്രശ്ശേരി/അക്ഷരവൃക്ഷം/കോവിഡിന് എതിരെയുള്ള പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡിന് എതിരെയുള്ള പോരാട്ടം

പോരാടുവാൻ നേരമായെന്നു കൂട്ടരെ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തി -
നലയടികളിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴി വാക്കിടാം ഹസ്തദാനം '
അല്പകാലം നാം അകന്നിരുന്നാലും -
പരിഭവിക്കേണ്ട, പിണങ്ങിടേണ്ട
കരുതലില്ലാതെ പരിഹാസ രൂപേണ
നടക്കുന്ന സോദരെ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്ന തൊരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലേ
ആരോഗ്യരക്ഷക്ക് നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം.
 ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നൻമയ്ക്കു വേണ്ടി .
പോരാടു വാൻ നേരമായെന്നു കൂട്ടരെ
പ്രതിരോധമാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കി ദു രന്തത്തി -
നലയടികളിൽ നിന്ന് മുക്തി നേടാം.

ഫാത്തിമത്തുൽ സുൽത്താന. സി.എസ്
4A ഗവ. യു.പി.എസ് കപ്രശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത