ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നെടുമങ്ങാട് താലൂക്കിൽ കരകുളം പഞ്ചായത്തിലെ വേങ്കോട് വാർഡിലാണ് ഗവ.യു .പി.എസ് വേങ്കോട്ടുമുക്ക് സ്ഥിതി ചെയയുന്നതു .ഏകദെശം 8 കിലോമീറ്റർ ചുറ്റളവിൽവിദ്യാലയങ്ങൾ ഇല്ലാതിരുന്ന ,ശ്രീ കെ .വി .വാസുദേവൻ ,മാധവൻ നായർ എന്നിവരുടെ ശ്രമഫലമായി 1947 -48 കാലഘട്ടത്തിൽ സർക്കാരിന്റഅനുവാദത്തോടുകൂടി ഒരു പീടികയോട് ചേർന്നുള്ള മുറിയിൽ ഈ സ്കൂൾ ആരംഭിച്ചു .ഒന്നാം ക്ലാസ് മാത്രമാണ് അവിടെ തുടങ്ങിയത് .തുടർന്ന് കല്ലയത്തു പ്രവർത്തിച്ചിരുന്ന സർക്കാർ വിദ്യാലയം എന്നിവിടങ്ങളിൽ നിന്ന് രണ്ടാം ക്ലാസ്സിലേയ്ക്ക് കുട്ടികളെ എത്തിക്കുകയും അവരെ മറ്റൊരു പീടിക മുറിയിൽ ഇരുത്തി പഠിപ്പിക്കുകയും ചെയ്യ്തിരുന്നു.നെയ്യാറ്റിൻ കരയിൽ നിന്ന് വന്ന ഒരദ്ധ്യാപിക മാത്രമായിരുന്നു ആദ്യ കാലത്തുണ്ടായിരുന്നത് .തുടർന്ന് വേങ്ങോട്ടു വേവറ വീട്ടിൽ ശ്രീ നീലകണ്‌ഠ പിള്ളയിൽ നിന്നും ലെഭ്യമായഅമ്പത്തിമൂന്നു സെൻറ്പുരയിടത്തിൽ മൺചുവരും ഓലയും കൊണ്ട് കെട്ടിയ ഷെഡിൽ സ്കൂൾ പ്രെവർത്തനം തുടങ്ങി .കാലക്രെമേണ ഷേഡുകളുടെ എണ്ണം കൂടുകയും ഒരു സ്ഥിരമായ കെട്ടിടം ലഭിക്കുകയും ചെയ്യ്തതോടെ അഞ്ചാം ക്ലാസ് വരെ സുഗമമായി നടന്നു വന്നു 1977 -ഇതൊരു യു .പി സ്കൂളായി ഉയർത്തി .ആദ്യകാലങ്ങളിൽ ഇരുപത് ഡിവിഷനോളം ഉണ്ടായിരുന്നു ഈ വിദ്യാലയത്തിൽ .പൊതുജന ഫണ്ട് സമാഹരണത്തിലൂടെ ഒരു ഏക്കർ 14 സെൻറ് റെവന്യൂ ഭൂമി സർക്കാരിൽ നിന്ന് സ്കൂളിന് വേണ്ടി വാങ്ങിയിട്ടുണ്ട്