പൂമ്പാറ്റേ പൂമ്പാറ്റേ
എന്നോടൊപ്പം പോരുന്നോ
പൂന്തേൻ നുകരും പൂമ്പാറ്റേ
പൂന്തേനുണ്ണും പൂമ്പാറ്റേ
പുള്ളിയുടുപ്പിൻ പൂമ്പാറ്റേ
പൂന്തോട്ടത്തിലെ വിരുന്നുകാരി
നിന്നെ കാണാൻ എന്തോരു ചന്തം
പല പല വർണ പൂവുകളാൽ
ഭംഗിയെഴുന്നൊരു പൂന്തോട്ടം
നീവന്നില്ലേൽ നിഷ്ഫലമാകും പൂന്തോട്ടം