ഗവ. യു.പി.എസ്. പേരയം/അക്ഷരവൃക്ഷം/കോവിഡ് - 19 - ലക്ഷണങ്ങളും വ്യാപനം തടയാനുള്ള നടപടികളും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19 - ലക്ഷണങ്ങളും വ്യാപനം തടയാനുള്ള നടപടികളും

ഓരോ ദിവസം കഴിയുന്തോറും നമുക്കിടയിൽ ഭീതി വർദ്ധിപ്പിച്ച് കൊണ്ടിരിക്കയാണ് കൊറോണ വൈറസ്.ചികിത്സയോ പ്രതിരോധ വാക്സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ലോകം മുഴുവനും ഇന്ന് ഏറ്റവും ഭയത്തോടെ നോക്കി കാണുന്ന ഒന്നായി മാറിയിരിക്കുന്നു നോവൽ കൊറോണ വൈറസ് (കോവിഡ് -19) 2019 ഡിസംബർ 31 നാണ് ചൈനയിലെ വുഹാനിൽ ആദ്യമായി പൊട്ടിപുറപ്പെട്ടത്.മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടർന്നു പിടിക്കുന്നതിനാൽ 160 - ൽ‌ അധികം രാജ്യങ്ങളിൽ ഇതിനോടകം ഇൗ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിരോധശേഷി കുറവുള്ളവരെ കൊറോണ വളരെ പെട്ടെന്ന് തന്നെ പിടികൂടാൻ സാധ്യത യുണ്ട്.

                                                      ലക്ഷണങ്ങൾ
  • പനി
  • ചുമ
  • തലവേദന
  • ജലദോഷവും കഠിനമായ മൂക്കൊലിപ്പും
  • ശ്വസന പ്രശ്നങ്ങളും ശ്വാസകോശത്തിലെ വീക്കവും / നുമോണിയ
  • തൊണ്ടവേദന
  • ശാരീരിക അസ്വസ്ഥത
                                                              പ്രതിരോധ നടപടികൾ
  • ശക്തമായ രോഗ പ്രതിരോധശേഷി വളർത്തുന്നതിനായി ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണങ്ങൾ കഴിക്കുക * വ്യക്തി ശുചിത്വം നിർബന്ധമായും ശീലമാക്കുക
  • സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകുക
  • മദ്യം അടിസ്ഥാനമായുള്ള സാനിടൈസർ ഉപയോഗിക്കുക
  • എല്ലായിപ്പോഴും ശരീരത്തിൽ ജലാംശം നിലിർത്തുകയും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുകയും ചെയ്യുക
  • ധാരാളം വിശ്രമിക്കുക
  • തുമ്മലും ചുമയും ഉണ്ടാകുമ്പോൾ മൂക്കും വായും പൊത്തി വയ്ക്കാൻ ശ്രദ്ധിക്കണം
  • നിങ്ങളുടെ കണ്ണിലും മുക്കിലും ഇടയ്ക്കിടയ്ക്ക് സ്പർശിക്കുന്നത് ഒഴിവാക്കുക
  • പതിവായി ഉപയോഗിക്കുന്ന വസ്തു വകകൾ കൃത്യമായി അണു വിമുക്തമാക്കുക
  • തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക
                                                            കൂട്ടുകാരെ മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധിച്ച്‌ നിങ്ങളെല്ലാവരും ഇൗ കൊറോണക്കാലത്ത് സുരക്ഷിതമായി ഇരിക്കുമല്ലോ അല്ലേ ?
ആർദ്ര നായർ എച്ച് .എസ്
2 ഗവ. യു.പി.എസ്. പേരയം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം