ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം
"ഇനിയും മരിക്കാത്ത ഭൂമി ആധുനിക മനുഷ്യന്റെ ലോകം റോക്കറ്റ് വേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുകയാണ്.അത് കൂടുതൽ യാന്ത്രികതയിലേയ്ക്ക് നീങ്ങി കൊണ്ടിരിക്കുന്നു.സുഖസന്തോഷങ്ങൾ, പണം നൽകി വാങ്ങി കൂട്ടുന്ന ആധുനിക സൗകര്യങ്ങളിലും കെട്ടിയുയർത്തുന്ന അംബരചുംബികളായ കോൺക്രീറ്റ് സൗധങ്ങളിലും കണ്ടെത്താൻ മനുഷ്യൻ ശ്രമിക്കുന്നൂ.അതിനിടയിൽ അറിഞ്ഞോ, അറിയാതെയോ പ്രകൃതിയിൽ നിന്നും ഒത്തിരി അകലേക്ക് മാറിയിരിക്കുന്നു. പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപശാലയായും ഭൂമിയെ കല്ലുംകരിയും എണ്ണയും കുഴിച്ചെടുക്കാനുള്ള ഖനന കേന്ദ്ര മായും അവൻ കണക്കാക്കികഴിഞ്ഞു. സന്ദേശം: ദൈവം ഉണ്ടോ ഇല്ലെയോ എന്നതിലല്ല കാര്യം. നമ്മൾ തന്നെയാണ് ദൈവം. നമ്മളുടെ സ്വഭാവം. മറ്റുള്ളവരോടുള്ള സ്നേഹം കരുണ സൗഹൃദം അതൊക്കെയാണ് നമ്മളെ ദൈവം ആക്കുന്നത്............ "പാദസ്പർശം ക്ഷമസ്വമേ" എന്ന ക്ഷമാപണത്തോടെയാണ് പണ്ട് നാം ഭൂമിയിൽ സ്പർശിച്ചിരുന്നത്.ആ വിനയവും ലാളിത്യവും തിരിച്ചു കിട്ടേണ്ടതുണ്ട്.ഈ ലോകത്ത് പ്രകൃതി സംരക്ഷണത്തിനായി സ്വജീവിതം അർപ്പിച്ച അസംഖ്യം ജന്മങ്ങളുണ്ട്.ഈ ഭൂമി നാളേക്കും എന്ന കരുതലോടെ പ്രവർത്തിക്കുന്ന അവരുടെ യത്നത്തിൽ നമുക്കും പങ്കുചേരാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം