ലോകത്തെ വിറപ്പിച്ച വമ്പൻ
അവൻ കണ്ണിൽ കാണാത്ത കുഞ്ഞൻ
ലോകമാകെപ്പടർന്നവൻ
ആളിക്കത്തി കാട്ടുതീ പോൽ
ദുഷ്ടനവൻ കൊന്നു തള്ളി
ആയിരങ്ങളെ ഒരു ദിനത്തിൽ
ഒതുങ്ങീ മനുഷ്യ മനസ്സുകൾ
നാലു ചുമരിൻ ഉള്ളിലായി
കിളിതൻ ഗാനങ്ങൾ കേൾപ്പാനില്ല
കുട്ടിക്കളികൾ കാൺമാനില്ല
അലറിക്കുതിച്ചവൻ പാഞ്ഞൂ
ഈരേഴു ലോകം നടുങ്ങീ
മനുഷ്യനെയാകെ വധിച്ചൂ
ലോകത്തെയാകെ നടുക്കീ
ലോകത്തെ വിറപ്പിച്ച വമ്പൻ
അവൻ കണ്ണിൽ കാണാത്ത കുഞ്ഞൻ