ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അരങ്ങ്

പാഠപുസ്തകത്തിന്റെ താളുകളിൽ നിന്നും കുട്ടികൾ വായിച്ചു മാത്രം അറിഞ്ഞിട്ടുള്ള കലാരൂപങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാലയം ഏറ്റെടുത്തു നടത്തിയ തനതു പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു അരങ്ങ് . വിദ്യാലയാങ്കണത്തിൽ ഓരോ കലാരൂപവും പരിചയപ്പെടുത്തിക്കൊണ്ടു അതാതു മേഖലയിൽ വിദഗ്ധരായ കലാകാരൻമാർ നയിക്കുന്ന ക്ലാസ്സോടു കൂടി ആയിരുന്നു അരങ്ങിന്റെ തുടക്കം . അതിനുശേഷം അണിയറയിലെ ഒരുക്കങ്ങൾ എല്ലാം വിശദമായി മനസ്സിലാക്കാനുള്ള അവസരം കുട്ടികൾക്ക് നൽകുന്നു . സന്ധ്യാസമയത്തു രംഗവേദിയിൽ കലാരൂപം കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നു . പാഠപുസ്തകത്തിലെ താളുകളിൽ മാത്രം താൻ കണ്ട കലാരൂപങ്ങൾ നേരിട്ട് അനുഭവിച്ചറിയാൻ കഴിഞ്ഞത് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി .

ഓരോ കേരളീയന്റേയും സ്വകാര്യ അഭിമാനങ്ങളിൽ ഒന്നായ കഥകളി എന്ന കലാരൂപം ഇത്തരത്തിൽ കുട്ടികൾക്ക് മുൻപിൽ അരങ്ങേറി . കലാമണ്ഡലം ശ്രീ രാജീവൻ നമ്പൂതിരി കഥകളി ആസ്വാദന പഠന ക്ലാസ് നയിച്ചു . കഥകളി വേഷങ്ങൾ ,ആടയാഭരണങ്ങൾ ,കിരീടം , മുടി ,മനയോല ചാർത്തൽ ,ചുണ്ടക്ക കൊണ്ട് കണ്ണ് ചുവപ്പിക്കൽ എന്നിങ്ങനെ അണിയറയിലെ ഓരോ ചലനങ്ങളും കുട്ടികൾ നേരിട്ട് അറിഞ്ഞു . തുടർന്ന് "കിരാതം " വേദിയിൽ അവതരിപ്പിക്കുകകൂടി ചെയ്തപ്പോൾ കുട്ടികൾക്ക് അത് ഉള്ളു തൊടുന്ന നേർ അനുഭവങ്ങളുടെ നേർക്കാഴ്ചകളായി മാറി .

Vpra.j peg

ഇംഗ്ലീഷ് മാഗസിൻ

പഠനം പലപ്പോഴും പാഠപുസ്തകത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുന്നതും ആസ്വാദനത്തിൻറെയും അനുഭവങ്ങളുടെയും ആവിഷ്കാരങ്ങളുടെയും പുതിയ തലങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നതുമാണ് .ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ് ഭാഷ പഠനവുമായി ബന്ധപ്പെട്ടു ഇത്തരത്തിൽ നടത്തിയ ഒരു പ്രവർത്തനം ആയിരുന്നു ഇംഗ്ലീഷ് മാഗസിൻ നിർമ്മാണം .വ്യത്യസ്തങ്ങളായ മാഗസിനുകൾ പരിശോധിചു  അതിലെ കഥകളും കവിതകളും പോസ്റ്ററുകളും പരസ്യങ്ങളും എല്ലാം ഉൾകൊള്ളുന്ന ഭാഷാവ്യവഹാര രൂപങ്ങൾ പരിചയപ്പെടുകയും അതിലൂടെ ഒരു മാഗസിനിൽ എന്തെല്ലാം ഉൾകൊള്ളുന്നു എന്ന ധാരണ നേടുകയുമായിരുന്നു ഈ പ്രവർത്തനത്തിന്റെ ആദ്യഘട്ടം .അടുത്ത ഘട്ടത്തിൽകുട്ടികൾ തങ്ങൾ ശേഖരിച്ചതോ സ്വന്തമായി എഴുതിയതോ ആയ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് മാഗസിനുകൾ നിർമ്മിക്കുന്നു .മാഗസീനിന്റെ കവർ പേജുകൾ ഡിസൈൻ ചെയ്യുന്നതിനും ചിത്രങ്ങളും കാർട്ടൂണുകളും എല്ലാം വരച്ചുചേർക്കുന്നതിനുമുള്ള അവസരം ഈ ഘട്ടത്തിൽ കുട്ടികൾക്ക് ലഭിക്കുന്നു .അടുത്ത ഘട്ടം മാഗസിനുകളുടെ പ്രകാശനവും പ്രദര്ശനവും അവയുടെ അവതരണവുമാണ് .ഈ ഘട്ടത്തിൽ ഓരോകുട്ടിയും  തങ്ങൾ തയാറാക്കിയ മാഗസിനെപ്പറ്റി ഇംഗ്ലീഷിൽ സംസാരിക്കുന്നു .

2022-2023 അക്കാഡമിക് വർഷത്തെ പ്രവർത്തനങ്ങൾ

സ്കൂൾ വാഹനം ഉത്‌ഘാടനം

ബഹുമാനപ്പെട്ട എംപി  ശ്രീ എൻ കെ പ്രേമചന്ദ്രന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിക്കപ്പെട്ട സ്കൂൾ വാഹനത്തിന്റെ ഉത്‌ഘാടനം രണ്ടായിരത്തി ഇരുപത്തിരണ്ടു സെപ്തംബര് 2 ഉച്ചയ്ക്ക് സ്കൂയിൽ വെച്ച് നടന്നു .ബഹുമാനപ്പെട്ട എംപി സ്കൂൾ വാഹനം ഉത്‌ഘാടനം ചെയ്തു . ചടങ്ങിന് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീ ബാബുരാജ് അധ്യക്ഷത വഹിച്ചു.പിടി എ പ്രസിഡന്റ് ശ്രീ പ്രദീപ് സ്വാഗതവും സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ സുധീഷ് നന്ദി യും പറഞ്ഞു .