ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കൊറോണയുടെയും കണ്ടന്റെയും കഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെയും കണ്ടന്റെയും കഥ

5 ആൺമക്കളുള്ള കർഷകനെ വിഷം തീണ്ടി. വിഷകാരി മാണിക്യശേരി പാപ്പിമാപ്പിള വന്നു. കൺപോളകൾ ഉയർത്തി നോക്കി. നസ്യം ചെയ്തു. മരുന്ന് കൊടുത്തിട്ട് മക്കളെ അരികെവിളിച് ലക്ഷണം പറഞ്ഞു. ഉഗ്ര ഇനമുള്ള വിഷമാണ്. നേരത്തോടു നേരം കഴിഞ്ഞാലേ പറയാൻ പറ്റു. ഇന്ന് രാത്രി ഒരു കാരണവശാലും ഉറങ്ങരുത്. ഉറങ്ങിയാൽ തീർന്നു. മക്കൾ അഞ്ചും അച്ഛന് കാവൽ ഇരുന്നു. ഒരൽപ്പം ധൈര്യം കിട്ടാൻ മദ്യവും മട്ടനും വാങ്ങാൻ ആ നാട്ടിലെ swiggy പണിക്കാരനെ പറഞ്ഞു വിട്ട് ടൗണിൽ നിന്ന് വാങ്ങി കഴിച്ചു. ഇരുട്ടും തോറും മറ്റുള്ളവർ ഉണ്ടല്ലോ. താൻ അല്പം ഉറങ്ങിയാൽ ഉം കുഴപ്പമില്ലന്ന് കരുതി. ഓരോരുതരായി ഇരുന്നഇടത് ഇരുന്നു ഉറങ്ങി. കുറെ കഴിഞ്ഞപ്പോൾ വൃദ്ധൻടെ കണ്ണുകൾ അടയാൻ തുടങ്ങി. അപ്പോൾ ആണ് അയാളുടെ വളർത്തു പൂച്ച കണ്ടൻ ഒരു എലിയെ ഓടിച്ചു ആ വഴി വന്നത്. കുട്ടി ആയിരുന്നപ്പോൾ കുസൃതി ആയിരുന്നെങ്കിലും വളർന്നപ്പോൾ ശല്യക്കാരൻ ആയി മാറിയ അവനെ അയാൾ ഒഴിവാക്കിയിരുന്നതു കൊണ്ടു അവൻ ഇപ്പോൾ സ്ഥിരം അടുക്കള ഭാഗത്തു ആയിരുന്നു. എലി ഓടി വന്നു അയാളുടെ പുതപ്പിനടിയിൽ ഒളിച്ചു. അതിനെപിടിക്കാൻ കണ്ടൻ അയാളുടെ പുറത്ത് കൂടി അങ്ങോട്ട്‌ഉം ഇങ്ങോട്ടും ചാടിമറിഞ്ഞു. അന്ന് രാത്രി മുഴുവൻ അവർ രണ്ടാളും അയാളുടെ പുതപ്പിനടിയിൽആയി cat &mouse കളിച്ചു. Tom &jerry. അയാൾക്ക് ഒന്നും ചെയ്യാനാകുമായിരുന്നഇല്ല. തളർന്നു അങ്ങനെ കണ്ണും തുറന്ന് കിടന്നു. നേരം പുലർന്നു. അയാൾ രക്ഷപെട്ടു.

കാവലിരുന്ന് അച്ഛനെ ഉറങ്ങാൻ സമ്മതിക്കാഞ്ഞതിൽ മക്കൾ അഞ്ചും ഊറ്റം കൊണ്ടു. അച്ഛന്റെ ജീവൻ തങ്ങൾ രക്ഷിച്ചല്ലോ. വൃദ്ധന് കണ്ടൻനെ അരികിൽ വിളിച്ചു താലോലഇച്ചു. അവന്റെ ചെവിയിൽ അടക്കം ചോദിച്ചു. പാവം എലിയെ നീ കൊന്നുതിന്നോടാ? കണ്ടൻ mindathe അയാളുടെ നെഞ്ചിൽ മുഖമുരച്ചു. പിന്നെ കണ്ണടച്ച് കാണിച്ചു.

കേരളത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാവും പകലും സ്വന്തം ജീവൻ പണയം വെച്ച് പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും മുൻപിൽ ഞാൻ ഈ കഥ സമർപ്പിക്കുന്നു. അവരുടെ നിർദ്ദേശങ്ങളെല്ലാം അവഗണിച്ചു സ്വന്തം സുഖവും സൗകര്യവും നോക്കി ഇറങ്ങിനടക്കുന്ന ആളുകളെല്ലാം ഓർക്കുക. Cat ഉം mouse ഉം കളിക്കാൻ എപ്പോഴും കണ്ടൻ ഉണ്ടാകണമെന്നില്ല. ഓർക്കുക.....

അനുപമ, അരുണിമ
1 A ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കഥ