ഗവ. മോ‍ഡൽ എൽ. പി. എസ്. പട്ടാഴി/അക്ഷരവൃക്ഷം/ ലോക്ക് ഡൗണിന് മുൻപും പിൻപും ഉള്ള ഞാന്

ലോക്ക് ഡൗണിന് മുൻപും പിൻപും ഉള്ള ഞാൻ

കൊറോണ എന്ന മാരകരോഗം ലോകത്തെ പൊതിഞ്ഞിരിക്കുകയാണ്. ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇത് പിന്നീട് ചൈനയിൽ എല്ലായിടത്തും പടർന്നു. ആശുപത്രികളിൽ ചികിത്സ തുടർന്നു കുറെ ആളുകൾ മരിച്ചു കുറച്ചു പേരെ രക്ഷപെടുത്താനും കഴിഞ്ഞു. പിന്നീട് ഇത് ചൈനയിൽ നിന്ന് ഇറ്റലി, സ്പെയിൻ, അമേരിക്ക, ഇംഗ്ളണ്ട്, ഗൾഫ് രാജ്യങ്ങൾ പിന്നെ നമ്മുടെ ഇന്ത്യയിലേക്കും കേരളത്തിലേക്കും പടർന്ന് പല വിധ പ്രശ്നങ്ങൾ ഉണ്ടാക്കി. രാജ്യം ഒരു ലോക്ക് ഡൗണിലേക്ക് മാറി
കൊറോണക്ക് മുൻപുള്ള ഞാൻ
താരെ സമീൻ പർ എന്ന സിനിമയിലെ ‘ദുനിയാ ക ന്യാരെ ജമേ രഹോംഗെ’ എന്ന പാട്ടു പോലെ വളരെ വേഗത്തിലായിരുന്നു ഞാൻ രാവിലെ സ്കൂളിൽ പോകാൻ ഒരുങ്ങിയിരുന്നത്. അങ്ങനെ വളരെ വേഗത്തിൽ നാലാം ക്ളാസ്സ് തീരാറായപ്പോഴാണ് വാർഷികം വരുന്നത്. അതിനായി ഞങ്ങൾ ഭയങ്കര പ്രാക്ടീസ് ആയിരുന്നു ഡാൻസിനും പാട്ടിനുമൊക്കെ എൻറെയും കൂട്ടുകാരുടെയും തിരുവാതിര ഉണ്ടായിരുന്നു.അതിനുള്ള സാധനങ്ങളൊക്കെ വാങ്ങി വലിയ സന്തോഷത്തോടെ ഇരിക്കുകയായിരുന്നു ഞാൻ. സബ് ജില്ലാ കലോത്സവത്തിനും സ്കൂളിൽ നടത്തിയ മറ്റു മത്സരങ്ങൾക്കുമായി അനേകം ട്രോഫിയും സർടിഫിക്കറ്റുകളും എനിക്ക് കിട്ടാനുണ്ടായിരുന്നു. അതിനായി എൻറെ ഫോട്ടോയും സ്കൂളിൽ കൊടുത്തിരുന്നു. അങ്ങനെ അതൊക്കെ വാങ്ങിക്കുന്നതോർത്ത് ത്രില്ലടിച്ചിരിക്കുകയായിരുന്നു . ഞാൻ കീ ബോർഡ് വായിക്കും വാർഷികത്തിനായി കുറച്ചു പാട്ടുകൾ വായിച്ചു പഠിച്ചിരുന്നു. പക്ഷെ ഒന്നും നടന്നില്ല. നാലാം ക്ളാസ്സു വരെ സ്കൂളിലെ എല്ലാ കാര്യങ്ങളും ഞാൻ ഇപ്പോൾ വീട്ടിലിരുന്നു ഓർക്കുകയായിരുന്നു. കൂട്ടുകാരുമൊത്ത് ഒന്നിച്ചിരുന്ന് ഉണ്ണുന്നത്, കളിക്കുന്നത്, ലഹരിക്കെതിരെ തെരുവ് നാടകം കളിച്ചത്, മാപ്പിളപാട്ട് പാടി പാടി പ്രാക്ടീസ് ചെയ്ത് സബ്ജില്ലാ കലോത്സവത്തിന് പാടി ഒന്നാം സ്ഥാനം നേടിയത്, എൽ.എസ്.എസ് പരീക്ഷ എഴുതിയത്, പ്രിയപ്പെട്ട ടീച്ചർമാരുടെ പ്രോത്സാഹനങ്ങൾ ഇതെല്ലാം
കൊറോണ വന്നപ്പോൾ ഉള്ള ഞാൻ
പെട്ടെന്നൊരു വാർത്ത സ്കൂൾ അടക്കുകയാണ്. അന്നൊരു മാർച്ച് 9, വാർത്ത കേട്ടപ്പോൾ സങ്കടവും സന്തോഷവും വന്നു. കൂടുതലും സങ്കടമായിരുന്നു. പത്തു പന്ത്രണ്ട് ദിവസം പ്രാക്ടീസ് ചെയ്ത ഡാൻസും പാട്ടും അവതരിപ്പിക്കാൻ പറ്റില്ലല്ലോ പരീക്ഷയും മാറ്റി. ഡാൻസിന് വാങ്ങിയ സാധനങ്ങൾ അലമാരയിൽ ഇരിക്കുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടം. സ്കൂളിൻറെ മുന്നിൽ കൂടി പോയാൽ ഒരു അനക്കവും ഇല്ല. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. എല്ലാവരും വീട്ടിൽതന്നെയായി അതിനു മുന്നെ ഞാൻ അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. ലോക്ക് ഡൗൺ കാരണം ഞാൻ അവിടെ കുടുങ്ങി കുറെ ദിവസം കഴിഞ്ഞ് അച്ഛൻ സത്യവാങ്മൂലത്തിൻറെ ബലത്തിൽ വീട്ടിലെത്തിച്ചു. ഇപ്പോൾ താമസിച്ച് എഴുന്നേറ്റും ടി.വി. കണ്ടും ബാഡ്മിൻറൻ കളിച്ചും പുസ്തകം വായിച്ചും ഒക്കെ ഇരിക്കുകയാണ്. ഞാനും ചേച്ചിയും കൂടി കുറെ സിനിമകൾ കണ്ടു. എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമ അമീർഖാൻറെ ഡങ്കൽ ആണ്. സമഗ്ര വഴി അഞ്ചാം ക്ളാസ്സിലെ പുസ്തകങ്ങളെല്ലാം വായിച്ചു. കൊറോണ വന്നതോടെ കുറെ മാറ്റങ്ങൾ വന്നു. റോഡിലെങ്ങും വണ്ടികളില്ല, കടകളില്ല, ആളുകളില്ല എനിക്ക് പല സാധനങ്ങളും ഇപ്പോൾ ആവശ്യമായി തോന്നാറെയില്ല. പത്രത്തിൽ അപകട വാർത്തകളും ചരമകോളത്തിൽ മരണവാർത്തകളും കുറഞ്ഞു. ബിവറേജ് അടച്ചതിനാൽ അവിടെ ക്യൂ ഇല്ല അതു കാരണം ആത്മഹത്യാ വാർത്തകളും കേട്ടു. മാസ്ക്, ഗ്ളൗസ്സ്, സാനിട്ടൈസർ ബ്രേക്ക് ദ ചെയിൻ ഇവയെല്ലാം ഞങ്ങൾക്ക് പുതിയതായിരുന്നു. സർക്കാർ പറയുന്നത് കേട്ടിരുന്നപ്പോൾ കൊറോണയുടെ അളവ് കുറഞ്ഞു ഇതിൻറെ പിന്നിൽ ആരോഗ്യ പ്രവർത്തകരും പോലീസും ജനങ്ങളും എല്ലാവരും ഒത്തു ചേർന്നു. എല്ലാവർക്കും നന്ദിയും അഭിനന്ദനങ്ങളും നേരുന്നു. ഇനി തുടർന്നും ഞാനൊരു പ്രതിജ്ഞ എടുത്തിരിക്കുകയാണ് ഇടക്കിടെ കൈകൾ സോപ്പിട്ടു കഴുകും പരിസരശുചിത്വം ഉറപ്പു വരുത്താനും ഇത് മറ്റുള്ലവരിലേക്ക് എത്തിക്കാനും ഞാൻ ശ്രമിക്കും


സിദ്ര.എം.എസ്സ്,
4 A ഗവ. മോ‍ഡൽ എൽ. പി. എസ്. പട്ടാഴി
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം