ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം അതിജീവിക്കാം


2019 ഡിസംബർ അവസാനം ചൈനയിലെ വുഹാൻ സിറ്റിയിലെ കുറെ ആളുകൾക്ക് പനി ബാധിച്ചു. പതിനാലു ദിവസത്തിൽ കൂടുതൽ നീണ്ടുനിന്ന പനി, പലർക്കും അത് ന്യൂ മോണിയ ആയിരുന്നു. പരീക്ഷണത്തിൽ ഒരു വൈറസ് മൂലമാണ് ഈ പനി പടർന്നത് എന്ന് മനസ്സിലായി. അതിന്റെ പേര് കൊറോണ എന്ന് ആയിരുന്നു . 2002 ൽ ചൈനയിലും 2012 ൽ മിഡിൽ ഈസ്റ്റിലും ഇതു പോലെ കൊറോണ വൈറസ്ബാധ ഉണ്ടായിരുന്നു. അതിനു അവർ കൊടുത്ത പേര് നോവൽ കൊറോണ എന്നായിരുന്നു. നോവൽ എന്നാൽ ന്യൂ (പുതിയ )എന്നും കൊറോണ എന്നാൽ കിരീടം എന്നും ആണ്. എന്നാൽ അത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്നത് ആയിരുന്നില്ല. 1937 ൽ ആണ് ആദ്യമായി ഈ വൈറസിനെ കുറിച്ചു പഠനം ആരംഭിച്ചത്. പഠനത്തിൽ നിന്ന് നൂറുതരം കൊറോണ ഉണ്ട് എന്നും അതിൽ ആറെണ്ണം മാത്രമേ മനുഷ്യനിലേക്ക് പകരൂ എന്നും കണ്ടെത്തി. കൊറോണ വൈ റസ് മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്ന ഒരു വൈറസ് ആണ്. 2002 ലും 2012 ലും ഉണ്ടായ ഈ വൈറസ്, പൂച്ചയിൽ നിന്നും ഒട്ടകത്തിൽ നിന്നും പടർന്നത് ആണ് എന്ന് പറയുന്നു എന്നാൽ 2019 ൽ ഉണ്ടായ ഈ കോവിഡ് - 19 എന്ന ഈ കൊറോണ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മാത്രമല്ല മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും പകരുന്നത് ആണ് ഇത് തന്നേ ആണ് ഇതിനെ ഒരു മഹാമാരിയായി നാം ഭയക്കാനും കാരണം. ലോകരാഷ്ട്രങ്ങളു ടെ മുഴുവൻ ഭീഷണി ആയി മാറിക്കൊണ്ടിരിക്കുന്ന ഈ രോഗം ലോകത്തിന്റെ സാമൂഹിക സാമ്പത്തിക വശങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ചൈനയിലെ HUANAN SEAFOOD MARKET ൽ നിന്നുമാണ് ഈ വൈറസ് പടർന്നത് എന്ന് അഭിപ്രായപ്പെടുന്നു. ഇവിടെ sea food കൂടാതെ നായ, മുള്ളൻ പന്നി, മുതല, എലി, പ്രാണികൾ മുതലായവയുടെ മാംസം ഇവിടെ സുലഭമായി വിൽക്കപ്പെടുന്നു. ഇവയിൽ ഏത് മൃഗത്തിൽ നിന്നുമാണ് വൈറസ് പടർന്നത് എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചൈനയെ കൂടാതെ മറ്റു രാജ്യങ്ങളിലേക്കും കോവിഡ് - 19 പടർന്നുകൊ ണ്ടിരിക്കുന്നു. ലോക രാഷ്ട്രങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന ഈ രോഗത്തെ എത്രയും പെട്ടന്ന് മറികടക്കേണ്ടത് അനിവാര്യമായ കാര്യമാണ്. കോവിഡ് - 19 നാളെ ശ്രദ്ധയും ഒന്നിച്ചുള്ള കരുതലും കൊണ്ട് നമുക്ക് മറികടക്കാവുന്നതാണ്. ആരോഗ്യ കേന്ദ്രവും ഗവണ്മെന്റും പറയുന്നത് നാം അനുസരിക്കുക. പനി ഉള്ളവർ ചുമക്കുമ്പോളും തുമ്മുമ്പോളും മൂക്കും വായും പൊത്തിപ്പിടിക്കുക.കൈകൾ ഹാൻഡ്‌വാഷ് ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ 20 സെക്കൻഡ് കഴുകുക. പുറത്ത് പോയി വന്നാൽ ദേഹവും ധരിച്ച വസ്ത്രങ്ങളും ഡെറ്റോൾ ഉപയോഗിച്ച് കഴുകുക. പുറത്ത് പോകുമ്പോൾ കൈയിൽ സാനിറ്റ റൈസർ പുരട്ടുക. കഴിവതും മാസ്ക് ഉപയോഗിക്കുക. പനി ഉള്ളവർ കുട്ടികളിൽ നിന്നും പ്രായമായവരിൽ നിന്നും അകന്നു നിൽക്കുക. Covid- 19 പെട്ടന്ന് പിടിപെടുന്നത് പത്തു വയസിനു താഴെ യുള്ള കുട്ടികളെയും അറുപതു വയസിനു മുകളിലുള്ളവരെയും ഹൃദ്‌രോഗം പോലെയുള്ള മാരകരോഗം ഉള്ളവരെയും പ്രതിരോധശേഷി കുറഞ്ഞവരെയും ആണ്. ആയതിനാൽ ഇങ്ങനെ ഉള്ളവർക്ക് പ്രത്യേക കരുതൽ കൊടുക്കുക. വൈറസ്ബാധ ഉള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നവർ വായുസഞ്ചാരമുള്ള ശൗചാലയം ഉള്ള മുറിയിൽ പതിനാല് ദിവസം ക്വാറന്റീനിൽ കഴിയുകയും പനി ഉള്ളവർ ആണെങ്കിൽ മരുന്ന് കഴിച്ചിട്ടും പനി മരുന്നില്ല എങ്കിൽ കോവിഡ് ടെസ്റ്റ്‌ നടത്തി ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പടുക. നാം വിചാരിച്ചാൽ മാത്രമേ ഈ മഹാമാരിയെ ഭൂമിയിൽ നിന്നും തുടച്ചുനീക്കാൻ കഴിയൂ. അതിനാൽ ആരോഗ്യപ്രവർത്തകരുടെയും ഗവണ്മെന്റിന്റെയും നടപടികളെ മനസാ കൈക്കൊണ്ടു ഈ വൈറസിനെ നിർമാർജനം ചെയ്യാനുള്ള യജ്ഞത്തിൽ ഭാഗമാകുക. ലോകമാകുന്ന നമ്മുടെ വീട്ടിലെ എല്ലാം ബന്ധുമിത്രാ ദികളെയും ഈ മഹാ വ്യാധിയിൽ നിന്നും രക്ഷിക്കാൻ, സ്വയം രക്ഷ നേടാൻ നമുക്ക് ഒരുമിച്ചു കൈകോർക്കാം.

ഭഗത് R B
6 A ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം