ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം


മനുഷ്യരെയും മ്യഗങ്ങളെയും മറ്റു ജീവചാലങ്ങളെയും മാത്രമല്ല ഈ ഭൂമുഖത്തെ സർവ്വചരാചരങ്ങളേയും ഒരുപോലേ പ്രതികൂലമായ ബാധിക്കുന്ന ഇന്നത്തെ എറ്റവും ബ്രിഹത്തായ വിശമപ്രശനമാണല്ലോ പരിസ്ഥിതി മലിനീകരണം. പരിസ്ഥിതി മലിനീകരണത്തിനുള്ള മുഖ്യ ഉറവിടങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ പുറംതള്ളുന്ന രാസമാലിന്യങ്ങൾ, വീടുകളിൽ നിന്ന് തള്ളപ്പെടുന്ന മാലിന്യങ്ങൾ, ചപ്പുചവറുകൾ, വാഹനങ്ങൾ പുറത്തുവിടുന്ന അപകടകാരികളായ വിഷപ്പുക, അന്തരീക്ഷത്തിൽ വിവിധ സാഹചര്യങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന പൊടി, പ്ലാസ്റ്റിക്, റബ്ബർ തുടങ്ങിയവ കത്തിച്ചുണ്ടാകുന്ന വിഷവാതകങ്ങൾ, നീരാവി, മൂടൽമഞ്ഞും മറ്റുമാണ്. മനുഷ്യൻറെയും മറ്റു ജീവാചാലങ്ങളുടേയും ആവാസസങ്കേതങ്ങളിലും, ജീവന്റെ നിലനിൽപ്പുതന്നെ അത്യന്താപേക്ഷിതമായ വായുമണ്ഡലത്തിലും മേല്പറഞ്ഞവ സൃഷ്ടിക്കുന്ന മലിനീകരണത്തിന്റെ ഭീഷണി കൂടുതലായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോകുന്നത്. പരിസ്ഥിതി മലിനീകരണമെന്ന അത്യന്തം ഭീഷണമായ ഈ പ്രശ്നത്തെ അതിന്റെ ആഴത്തിലും വ്യാപ്തിയിലും നോക്കിക്കാണാനും, ഫലപ്രദമായ പരിഹാരമാർഗങ്ങൾ കണ്ടത്താനും നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് ഈ രംഗത്തെ ഏറ്റവും ശോചനീയവും ദൗർഭാഗ്യകരവുമായ അവസ്ഥ. മാലിന്യങ്ങളിൽ ഏറ്റവും ഭീകരമായത് പ്ലാസ്റ്റിക്കാണന്നു പ്രതേകം പറയേണ്ടതില്ലല്ലോ. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും ഉപയോഗിക്കുന്ന ഒരു വസ്തുവായി പ്ലാസ്റ്റിക്‌ മാറിയിട്ട് കാലമേറെയായി. രാവിലെ പല്ല് തേക്കാനുപയോഗിക്കുന്ന ബ്രഷ് മുതൽ ശ്രദ്ധിച്ചോളൂ. പേസ്റ്റിന്റെ കൂട്, ബക്കറ്റ്, കപ്പ്‌, ടേപ്പ്, പിവിസി പൈപ്പ്, അകത്തെ പ്ലേറ്റുകൾ, പാത്രങ്ങൾ, കുപ്പികൾ, കണ്ണാടി, ചീപ്പ്, കസേര, മേശ, പേന, ഷെൽഫുകൾ, അലങ്കാരവസ്തുക്കൾ, മാർകെറ്റിൽ നിന്ന് വാങ്ങുന്ന ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകൾ, പ്ലാസ്റ്റിക് ഭരണികൾ, റേഡിയോ, ടെലിവിഷൻ, വാതിലുകൾ, ഫർണീച്ചറുകൾ, കളിക്കോപ്പുകൾ, പോളിസ്റ്റർ അടങ്ങിയ വസ്ത്രങ്ങൾ തുടങ്ങി നീട്ടാവുന്ന ഒരുപാട് ഇനങ്ങൾ ഇനിയുമുണ്ട്. ഇനി തുണിക്കടയിലും മാർക്കറ്റിലും എത്തിയാലോ, എല്ലാം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു തന്നെ. വാഹനങ്ങളുടെ ആധിക്യകാലമാണിത്. എല്ലാ വാഹനങ്ങളിലും പ്ലാസ്റ്റിക് ഉപയോഗിക്കുന്നു. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ലോകത്തു ഏറ്റവും കൂടുതൽ വളർച്ച പ്രാപിച്ച വ്യവസായം പ്ലാസ്റ്റിക് വ്യവസായമാണ്. ഇന്ത്യയാണ് ഇതിൽ മുൻനിരയിൽ. പ്രതിദിനം പത്തു ലക്ഷം പോളികവറുകൾ നമ്മുടെ പരിസരത്ത് വലിച്ചെറിയപ്പെടുന്നു. ഇവ മണ്ണ്-ജലം-വായു എന്നിവയേ പലവിധത്തിൽ മലിനമാക്കുന്നു. അതിനാൽ ഇതിന്റെ നിർമാണത്തിലും ഉപഭോഗത്തിലും കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാക്കേണ്ടിയിരിക്കുന്നു. അതിന് പ്ലാസ്റ്റിക് മലിനീകരണത്തിന് എതിരെ ബോധവൽക്കരണം നടത്തുക, പ്രകൃതിദത്ത ഉൽപന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. ആധുനിക ജീവിത സൗകര്യങ്ങളെ അനുഭവിക്കുന്നതിനോടൊപ്പം പ്രകൃതിയേ സംരക്ഷിക്കേണ്ടതിന്റെ ചുമതല നമുക്ക് ഓരോരുത്തർക്കും ഉണ്ട്. അതിനായി നമ്മൾ ഓരോരുത്തരും ശ്രമിക്കണം. ഇതിനായി നമ്മുടെ സംസ്ഥാന ഗവണ്മെന്റ് മാലിന്യമുക്‌ത കേരളമെന്ന ലക്ഷ്യത്തോടെ നവകേരള മിഷൻ പദ്ധതിയുടെ ഭാഗമായി 'ഹരിതകേരളം' പദ്ധതിക്ക് രൂപം കൊടുത്തിരിക്കുകയാണ്. ഇത് പ്രയോഗികമായാൽ പരിസ്ഥിതിക്കും, ഭക്ഷ്യ-ആരോഗ്യ രംഗത്തുമെല്ലാം വലിയ നേട്ടം ഉണ്ടാക്കുവാൻ സാധിക്കും. ഈ മഹത്തായ യത്നത്തിൽ നമ്മളും പങ്കാളികളാകണം

അർജുൻ. വി
9 C ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം