ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/ഇനി പൊലിയരുത് ഒരു ജീവനും

Schoolwiki സംരംഭത്തിൽ നിന്ന്
ഇനി പൊലിയരുത് ഒരു ജീവനും


ഓരോ ജീവിയുടെയും നിലനിൽപ്പിനും അതിന്റെ തുടർന്നുള്ള ജീവിതത്തിനും പരിസ്ഥിതി സംരക്ഷണം അനിവാര്യമായ ഒന്നാണ്. ഓരോ ജീവിയുടെയും ആഹാര ശൃഖലയിൽ വ്യതിയാനം ഉണ്ടാകുന്നതിനനുസരിച്ച് പ്രകൃതിയുടെ പല മാറ്റങ്ങൾക്കും കാരണ മാകുന്നു പരിസ്ഥിതി വ്യതിയാനം എന്നത്ഒരു മഹാ വിപത്തു തന്നെയാണ് . നീർ ചാലു കളുടെ നാശവും പ്ലാസ്റ്റിക് പോലുള്ള സംസ്കരിക്കാൻ കഴിയാത്ത വസ്തുക്കളുടെ അമിതമായ ഉപയോഗവുംപ്രകൃതിക്ക് ദോഷകരം ആണ് .കൂടാതെ ഇന്ന് മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന ഈ വിപത്ത് വരും കാലത്തിന്റെ നാശവും ആയിരിക്കും."ദൈവത്തിന്റെ സ്വന്തം നാട് "എന്ന് പാശ്ചാത്യർ വിശേഷിപ്പിക്കുന്ന ഈ കൊച്ചു കേരളം ഇന്ന് പകർച്ച വ്യാധി കളുടെയും പിടിയിലാണ് ഇതിന് കാരണം നാം തന്നെ. എലിപ്പനി,ഡെങ്കിപ്പനി,നിപ പോലുള്ള മാരക രോഗങ്ങൾ പകരാനുള്ള കാരണം നാം തന്നെയാണ് . ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയാണ് covid.പല അനുഭവങ്ങളും ഉൾകൊണ്ട നമുക്ക് covidനെ ഒരു പരിധി വരെ തടയാൻ സാധിച്ചു . കേരളം എന്ന ചെറിയ സംസ്‌ഥാനത്തേക്കാൾ സമ്പത്ത് ഉള്ളവരാണ് യൂറോപ്യൻ രാജ്യങ്ങൾ കൂടാതെ ഏഷ്യ യിലെ ഏറ്റവും വലിയ രാജ്യം എന്ന് അറിയപ്പെടുന്ന ചൈന യിലും ഈ മഹാമാരി ആയിരകണക്കിന് ആളുകളുടെ മരണത്തിനു കാരണം ആയി .എന്നാൽ നമ്മുടെ ഈ ചെറിയ സംസ്ഥാനം കാണിച്ച ശുചിത്വ ശീലവും ധൈര്യം വു ആണ് നമ്മെ ഒരു മഹാ ദുരന്തത്തിൽ നിന്ന് രക്ഷപെടുത്തിയത് . ഈ രീതിയിൽ പരിസ്ഥിതിയെ സംരക്ഷിക്കുന്നതും മൂലം ഒരു വരും നാളെയെ സ്വപ്നം കാണാൻ സാധിക്കും. പകർച്ച വ്യാധി എതിർക്കാനും സർക്കാരും ജനങ്ങളും ഒത്തു ചേർന്ന് പരിസ്ഥിതി പ്രശ്നം മനസ്സിലാക്കി ഒരു നല്ല നാളേക്ക് മുന്നേറാം .

സുമേഷ് സുരേന്ദ്രൻ
10 A ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം