ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ/അക്ഷരവൃക്ഷം/പ്രകൃതിയുടെ നന്മ
പ്രകൃതിയുടെ നന്മ
ഒരിടത്ത് രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു ഉണ്ണിയും, പാച്ചുവും എന്നായിരിന്നു അവരുടെ ഓമന പേര്. അവർക്ക് സ്വന്തമായി വീട് ഇല്ലായിരുന്നു' ഉണ്ണിയുടെ അച്ഛന് പെയിൻ്റിങ് ജോലി ആയിരുന്നു പാച്ചുവിൻ്റെ അച്ഛന് ഒരു ഇലട്രിക് ഷോപ്പാണ് 'രണ്ടു പേരും കൂടി ചേർന്ന് കുറച്ച് സ്ഥലം വാങ്ങി അത് രണ്ടായി തിരിച്ചു.ഉണ്ണിയ്ക്കും, പാച്ചുവിനും സന്തോഷമായി.ആ സ്ഥലത്ത് ധാരാളം മരങ്ങൾ ഉണ്ടായിരുന്നു, ഉണ്ണിയുടെ അഛൻ സാമ്പത്തികമായി പുറകിലായിരുന്നു എങ്കിലും അദ്ദ്ദേഹം കഠിന പ്രവൃത്തിയിലൂടെ വീട് പണിയുവാൻ തീരുമാനിച്ചു.പരാമവധി മരങ്ങൾ മുറിക്കാതെ ഉണ്ണിയുടെ അഛൻ ഒരു ഭംഗിയുള്ള കൊച്ചു വീട് പണിതു.വെട്ടിയ മരത്തിൻ്റെ തടി വീടിന് എടുത്തു.ബlക്കി മരങ്ങൾ അവിടെ നിർത്തി. ധാരാളം പച്ചക്കറികളും നട്ടുപിടിപ്പിച്ചു. എന്നാൽ പാച്ചുവിൻ്റെ അഛൻ മരങ്ങൾ വെട്ടി കളഞ്ഞ് വലിയ വീട് വച്ചു എല്ലാം വളരെ ആധുനിക സൗകര്യങ്ങളോടുകൂടി പണിതു.മുറ്റത്തു നിന്നിരുന്ന മരങ്ങൾ വെട്ടി അവിടെ ഭംഗിയേറിയ ടൈൽസ് ഒട്ടിച്ചു.മുറ്റത്ത് ഇലകൾ പൊഴിയുമല്ലോ എന്ന് ഓർത്ത് പറമ്പിലെയും മരങ്ങൾ വെട്ടികളഞ്ഞു. മരത്തണൽ ഇല്ലെങ്കിലും കുഴപ്പമില്ല എ.സി. ഉണ്ടല്ലോ എന്ന ആത്മവിശ്വാസം അയാൾക്കുണ്ടായിരുന്നു. അങ്ങനെയിരിക്കെ പെട്ടെന്നാണ് കൊറോണ എന്ന മഹാ ദുരിതം എത്തുന്നത് ആ വൈറസിനെ പേടിച്ച് എല്ലാവരും വീടുകളിൽ ഒതുങ്ങി'ഉണ്ണിയുടെ അഛനും പാച്ചുവിൻ്റെ അഛനും ജോലിക്കു പോകാതായി അതിശക്തമായ ചൂടാണ് എല്ലായിടത്തും എങ്കിലും ഉണ്ണിയുടെ വീട്ടിൽ ചൂടില്ലായിരുന്നു. നല്ല കാറ്റും തണുപ്പും ആയിരുന്നു. പാച്ചു എന്നും ഉണ്ണിയുടെ വീട്ടിൽ വരുമായിരുന്നു ആ മരത്തണലിൽ ഇരുന്ന് കളിക്കുമായിരുന്നു. ഒരു ദിവസം പാചു വിൻ്റെ അഛനും അമ്മയും മരത്തണലിൽ വന്നിരുന്നു. അൽപംജാള്യതയോടെ അവർ പറഞ്ഞു വീട്ടിൽ ഇരിക്കാൻ പറ്റണില്ല ഭയങ്കര ചൂടാണ് ഇടയ്ക്കിടെകറൻറ് പോകുന്നു അതിലേറെ കറൻ്റ് ബിൽ അടക്കാൻ കാശില്ല അതു ഭയന്ന് എ.സി. ഓണാക്കാൻ പറ്റണില്ല. അപ്പോഴാണവർ പ്രകൃതിയിലേയ്ക്ക് തിരിഞ്ഞു നോക്കിയത് എത്ര സുഖമാണ് മരത്തണലിൽ ഇരിക്കാൻ. പ്രകൃതിയുടെ മടിത്തട്ടിലെ സുഖം അവരെ വല്ലാതെ ആകർഷിച്ചു. കുറ്റബേlധത്താൽ അവർ പറമ്പു നിറയെ മരതൈകൾ നട്ടു. മരങ്ങൾ വെട്ടിനശിപ്പിച്ചത് തെറ്റാണെന്ന് തിരിച്ചറിയാൻ അവർക്ക് എല്ലാവരും ഭയന്ന ആ വൈറസ് വേണ്ടി വന്നു. മരം ഒരു വരമാണ്:
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ