ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/വാതിലടച്ച് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
വാതിലടച്ച് കാലം


2020 മാർച്ച് മാസം ലോകം മുഴുവൻ ഒരു മഹാമാരിയുടെ ദുരവസ്ഥയിലേക്ക് ഞെട്ടിയുണർന്നു. കൊറോണ അല്ലെങ്കിൽ കോവി‍ഡ് 19 എന്ന പേരിൽ ഈ വൈറസ് സമൂഹവ്യാപനം നടത്തിക്കൊണ്ടിരിക്കുന്നു . ആദ്യമായി മനുഷ്യനിൽ ഈ വൈറസ് കണ്ടെത്തിയത് ചൈനയിലാണ്. അവിടെ നിന്നും അത് മററ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. അങ്ങനെ അത് ഇന്ത്യയിലും എത്തി. ലോകമാകെ കോവിഡിനെതിരെ അതീവജാഗ്രതയോടെ ഇപ്പോൾ പോരാടിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ വ്യാപനം തുടങ്ങിയപ്പോൾ മുതൽ നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആരോഗ്യപ്രവർത്തകരും ഉൾപ്പെട്ട സംഘം നാടിനുവേണ്ടി അകമഴഞ്ഞ സേവനം കാഴ്ച വെച്ചുകൊണ്ടിരിക്കുന്നു.പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചു.അങ്ങനെ ലോകം മുഴുവൻ സ്വന്തം വീടിനുള്ളിൽ സമൂഹസുരക്ഷയ്ക്കുവേണ്ടി കരുതലോടെ ഇരുന്നു.നിയമപാലകർ സദാ സന്നദ്ധരായി നിലകൊള്ളുന്നു. ഇവർക്കെല്ലാം നമുക്ക് നന്ദി പറയാം. ഈ മഹാമാരി ലോകത്തു നിന്നും പോകുവാൻ നമുക്കൊത്തൊരുമിച്ച് പ്രാർത്ഥിക്കാം. ഇതിനുവേണ്ടി പ്രവർത്തിക്കുന്ന ഓരോരുത്തരെയും നമുക്ക് ആദരിക്കാം.

മുഹമ്മദ് യാസിൻ
8B ഗവ.ബോയ്സ് എച്ച് എസ് തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം