പ്രപഞ്ചത്തിൻ വരദാനമാണു ഭൂമി
ഭൂമിയെ സുന്ദരിയാക്കുന്ന പ്രകൃതിതൻ
ഹൃദയത്തുടിപ്പീ ഹരിത ചാരുത
അരുവികൾതൻ കളകളാരവം
പ്രകൃതിതൻ സംഗീതമല്ലോ.
പച്ചപ്പട്ടു വിരിച്ച പാടങ്ങൾ
പറവകൾക്കന്നമൂട്ടുന്നു.
നിന്റെ കനിവാകുമീ ഹരിതാഭ
എന്റെ ചിത്തത്തെയും ധന്യമാക്കുന്നു.
നഷ്ടമാകല്ലൊരിക്കലുമീ ഭംഗി
അതിനായൊരു തൈ നടുന്നു ഞാനും.