ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/അക്ഷരവൃക്ഷം/ഏപ്രിൽ ഏഴ് - ലോകാരോഗ്യദിനം

Schoolwiki സംരംഭത്തിൽ നിന്ന്
ഏപ്രിൽ ഏഴ് - ലോകാരോഗ്യദിനം

പതിനായിരക്കണക്കിന് ജീവൻ കവർന്നെടുത്ത കോവിഡ് 19 പകർച്ചവ്യാധി ക്കെതിരെ ലോകം ഒന്നാകെ പോരാടുന്ന ഈ അവസരത്തിലാണ് ഈ വർഷത്തെ ലോകാ രോഗ്യദിനം. ഇന്നത്തെ സാഹചര്യത്തിൽ വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാ ന്യമുണ്ട്. ശാസ്ത്രരംഗത്ത് കേരളം ഉയർന്നു എന്നതിനുള്ള തെളിവുകൾ നമുക്ക് നൽകുന്ന വാർത്തകൾ ഏറെ പ്രശംസനീയംതന്നെ. ഈയവസരത്തിൽ കുട്ടികളായ നമുക്കും ഇതിനെ തിരെ പോരാടാം.

      വ്യക്തിശുചിത്വം എന്നു പറയുമ്പോൾ  പ്രധാനമാണ് ശരീരത്തിൻറ വൃത്തി. നാം ഇപ്പോൾ കാണുന്ന കൈകഴുകൽ എന്തുകൊണ്ട് നമ്മൾ ഒരു ശീലമാക്കിയിരുന്നില്ല  എന്ന് ചിന്തിക്കണം.

നമ്മുടെ പൂർവികർക്ക് ഈ ശീലങ്ങളെല്ലാം ഉണ്ടായിരുന്നു. എന്നാൽ നമ്മുടെ തലമുറ ഫാസ്റ്റ് ഫുഡിൻറെയും ടെക്നോളജിയുടെയും പിന്നാലെ ഓടിയപ്പോൾ വ്യക്തിശുചിത്വത്തെ മറന്നു. ഇതൊരു വലിയകാര്യമല്ല എന്ന തോന്നൽ ശരിയല്ല . ലോകത്തെ വിറപ്പിച്ച ഈ ചെറു വൈറസ് വൃത്തിയുള്ളിടത്ത് ജീവിക്കുകയില്ല എന്ന സത്യം നാം എപ്പോഴും ഓർക്കുക.

    മറ്റൊരു കാര്യം നമ്മുടെ അനാവശ്യയാത്രകളാണ്. നാം അനാവശ്യയാത്രകൾ ചെയ്തിരുന്നുവെന്ന്  മനസ്സിലായത് ഇപ്പോൾ ഈ ലോക്ഡൗൺ സമയം വന്നപ്പോഴാണ്. ഇപ്പോൾ എവിടെയും പോകേണ്ട അത്യാവശ്യം നമ്മൾക്കില്ല. പ്രത്യേകിച്ച് കുട്ടികളായ  നമുക്ക്. അടുക്കളയിലേക്കു വേണ്ട അത്യാവശ്യസാധനങ്ങൾ വാങ്ങുന്നതിനുവേണ്ടി മാത്രമാണ് അച്ച്ഛനോ അമ്മയോപുറത്തേക്കു പോകുന്നത്. നമ്മൾ അവരുടെകൂടെ പോകേ ണ്ട  ആവശ്യ മില്ല. എന്തിനാണ് നമ്മൾ കറങ്ങി നടന്നിരുന്നത്? ഈ അവധിക്കാലം നമ്മൾ വീട്ടിലിരുന്ന് കളിക്കുന്നതല്ലേ നല്ലത്?
   ഇപ്പോൾ വീട്ടിൽ എല്ലാവരുമൊന്നിച്ച് കോവിഡിനെക്കുറിച്ചുളള വാർത്തകൾ കേൾക്കുമ്പോൾ നാമെല്ലാവരും ഒറ്റക്കെട്ടായി ആരോഗ്യശീലങ്ങളെക്കുറിച്ച് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും തുടങ്ങി. ഈ ശീലങ്ങളെ നാം ജീവിതകാലം മുഴുവനും പാലിക്കു ന്നത് നല്ലതാണെന്നാണ് എൻറെ അഭിപ്രായം. മനുഷ്യൻ എല്ലാരീതിയിലും എല്ലാം നേടിയെന്ന്

അഹങ്കരിച്ചു. എന്നാൽ ഒരു ചെറിയ വൈറസ് ലോകത്തെ മുഴുവൻ നശിപ്പിച്ചു. മനുഷ്യന് ഒന്നും ചെയ്യാൻ കഴിവില്ലാതെയായി. എന്നാൽ നാമൊരുമിച്ച് ഒറ്റക്കെട്ടായി ഒരേ സ്വരത്തിൽ

ഈ ആപത്തിനെതിരെ പോരാടുക. 
        ഈ ആരോഗ്യദിനത്തിൽ എല്ലാവർക്കും നല്ല ആരോഗ്യത്തോടെയും സന്തോഷത്തോടെ 

യുമുള്ള ലോക്ഡൗൺ ദിനങ്ങൾ ആശംസിക്കുന്നു.

കൃഷ്ണപ്രിയ
5 എ ഗവ ഫിഷെറീസ് യു പി സ്കൂൾ ഞാറയ്ക്കൽ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം