ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം

വിദ്യാരംഗം  ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു ദിവസം ബാലസഭ നടത്തുകയും കുട്ടികളുടെ സർഗാത്മക ശേഷികൾ വർദ്ധിപ്പിക്കുന്നതിനുള്ള   അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നു. പരിപാടിയുടെ സംഘാടനവും നേതൃത്വവും കുട്ടികൾ തന്നെ വഹിക്കുന്നു .ഇത് കട്ടികളിൽ നേതൃത്വഗുണം വർദ്ധിപ്പിക്കാൻ കുറച്ചൊന്നുമല്ല സഹായിച്ചത്.ഒരു കുട്ടി ഏതെങ്കിലും ഒരു പരിപാടിയിലെങ്കിലും പങ്കെടുക്കണമെന്നുള്ളത് അലിഖിത നിയമമാണ്.

ശ‍ുചിത്വക്ലബ്ബ്

ശുചിത്വക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  അദ്ധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുകയും വ്യക്തി ശുചിത്വത്തെക്കുറിച്ചും പരിസര ശുചിത്വത്തെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള  പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു. വ്യക്തിശുചിത്വം എത്രത്തോളം പാലിക്കുന്നുണ്ടെന്നറിയുന്നതിനായി ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കുകയും അത് പരിശോധിക്കാൻ ക്ലബംഗങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തു വരുന്നു. ഡൈനിംഗ് റൂമിലെ ശുചിത്വവും ഇവരുടെ മേൽനോട്ടത്തിൽത്തന്നെയാണ്.

സയൻസ് ക്ലബ്ബ്

പച്ചക്കറി തോട്ടം വെച്ചു പിടിപ്പിക്കുകയും വെള്ളം നനച്ച് പരിപാലിക്കുകയും ചെയ്യുന്നത് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് .കുട്ടി ശാസ്ത്രജ്ഞന്മാർക്കായി രണ്ടാഴ്ചയിലൊരിക്കൽ 'പരീക്ഷിക്കാം മുന്നേറാം' എന്നൊരു പരിപാടി നടത്തി വരുന്നു. ഇതിൽ കുട്ടികൾക്ക് മുമ്പ് പഠിച്ചതോ പുതിയതായി കണ്ടെത്തിയതോ ആയ പരീക്ഷണങ്ങൾ ചെയ്യാൻ അവസരം കിട്ടുന്നു.

ഗണിത ക്ലബ്ബ്

ഗണിത ക്ലബിന്റെ വകയായി ആഴ്ചയിലൊരിക്കൽ ക്വിസ് നടത്തി വരുന്നു. 'കൃത്യത... വേഗത' എന്ന പരിപാടിയിൽ പലതരം ഗണിത കേളികളും പസിലുകളും കുട്ടികളെ പരിചയപ്പെടുത്തുന്നു.

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേത‍ൃത്വത്തിൽ ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് ഡേ ആയി ആചരിക്ക‍ുന്ന‍ു. ക‍ൂടാതെ മാസത്തിലൊരിക്കൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്ക‍ുകയ‍ും ചെയ്യ‍ുന്ന‍ു. ഇംഗ്ലീഷ് ഫെസ്റ്റിൽ ക‍ുട്ടികള‍ുടെ വ്യത്യസ്ത കഴിവ‍ുകൾ അവതരിപ്പിക്കാൻ അവസരം ലഭിക്ക‍ുന്ന‍ു.