ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പ്രവർത്തനങ്ങൾ
1. ഭാഷാപഠനം - എല്ലാ കുട്ടികളിലും അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ
2. പുസ്തകപ്പത്തായം- സാമൂഹിക പങ്കാളിത്തത്തോടെ പുസ്തകസമാഹരണം
രക്ഷിതാക്കൾക്കായി ഓപ്പൺ ലൈബ്രറി
3. വായനാക്കാർഡുകൾ - കുട്ടികളുടെ നിലവാരത്തിനുയോജിച്ച വായനാക്കാർഡുകൾ രക്ഷാകർത്താക്കളുടെ
സഹായത്തോടെ തയ്യാറാക്കൽ.
4. അക്ഷരക്കൂട്ടം- പ്രീടെസ്റ്റിലൂടെ പിന്നാക്കക്കാരെ കണ്ടെത്തി പ്രത്യേകം പരിഹാരബോധനപരിശീലനം
നൽകുന്നു.
5. ഭാഷാപ്രകടനം- പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട കുട്ടികളുടെ സൃഷ്ടികൾ, കയ്യെഴുത്തുമാസികകൾ,
ഫോട്ടോകൾ, വീഡിയോകൾ ഇവയുടെ പ്രദർശനം.
6. ഗണിതം മധുരം- അടിസ്ഥാനഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ.
7. ഗണിതപാർക്ക്- ജ്യാമിതീയ രൂപങ്ങൾക്ക് പ്രാധാന്യം നൽകി സ്കളിൽ ഗണിതപാർക്ക് സജ്ജമാക്കൽ.
8. ഇംഗ്ലീഷ് അസംബ്ലി- ആഴ്ചയിൽ ഒരു ദിവസം കുട്ടികൾ ഇംഗ്ലീഷ് അസംബ്ലി അവതരിപ്പിക്കുന്നു.
9. ഇംഗ്ലീഷ് മാഗസിൻ- പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് മാഗസിനുകൾ തയ്യാറാക്കുന്നു.
10. ശാസ്ത്ര കൗതുകം- ശാസ്ത്രീയ മനോഭാവങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ.
11. ശാസ്ത്രപരീക്ഷണം- മുഴുവൻ കുട്ടികൾക്കും ശാസ്ത്രപരീക്ഷണത്തിന് അവസരം നല്കുന്നു.
12. പ്ലാസ്റ്റിക രഹിതസ്കൂൾ- പ്ലാസ്റ്റിക് മാലിന്യ രഹിത കാമ്പസ് സൃഷ്ടിക്കുക.
13. പഠനയാത്ര- പഠനം അനുഭവമാക്കി മാറ്റുക.
14. ഹൈടെക് സ്കൂൾ- എൽ.പി.ക്ലാസ്സുകളിൽ ഐ.സി.ടി അധിഷ്ഠിത ക്ലാസ്സ് റും സൃഷ്ടിച്ച് അക്കാദമിക നിലവാരം
ഉയർത്തുക.
15. ക്ലാസ് പിടിഎ- എല്ലാമാസവും കൃത്യമായ ക്ലാസ് പിടിഎ കൾ സംഘടിപ്പിക്കുക.
16. ഉൾച്ചേർന്ന വിദ്യാഭ്യാസം- ഭിന്നശേഷി വിദ്യാർത്ഥികളെ പരിമിതികൾ മറികടന്ന് മുന്നേറാൻ പ്രപ്തരാക്കുക.
17. കായിക പരിശീലനം - കുട്ടികളുടെ കായികശേഷി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ.
18. പച്ചക്കറിത്തോട്ടം - പച്ചക്കറി കൃഷിയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ.